KeralaLatest NewsNews

രാത്രിയാത്രയിൽ ഡ്രൈവറുടെ ആക്രമണം: ഉറങ്ങാതെ കൂട്ടിരുന്നു ഫേസ് ബുക്ക് കൂട്ടുകാർ

കൊച്ചി : കൊച്ചിയിൽ രാത്രി യാത്രക്കിടെ ടാക്സി ഡ്രൈവർ യാത്രക്കാരിയുടെ കരണത്തടിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. രാത്രി ലുലു മാളില്‍നിന്നു പനമ്പള്ളിനഗറിലേക്കു പോകുമ്പോഴാണ് ഓല ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയത്. ബംഗളുരുവില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് ജോലി ചെയ്യുന്ന അവേത തമ്പാട്ടി എന്ന യുവതിക്കാണ് രാത്രിയിൽ ഈ ദുരനുഭവം ഉണ്ടായത്. സംഭവത്തെ തുടർന്ന് ഈ കാര്യം യുവതി ഫേസ് ബുക്കിൽ ഷെയർ ചെയ്തു. തുടർന്ന് നിരവധി ആളുകളാണ് യുവതിക്ക് ധൈര്യം പകർന്നും കൂട്ടായും കൂടെ നിന്നത്.

പത്തുമണിയോടെയാണ് തനിക്ക് ഉണ്ടായ അനുഭവം യുവതി ഫേസ് ബുക്കിൽ പങ്കുവെച്ചത്. തുടർന്ന് യുവതിയുടെ അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചു ധാരാളം പേർ രംഗത്തത്തെത്തി. നൂറിലേറെ പേര്‍ കമന്റുകളിട്ടു. 85 പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തു. നിരവധി പേര്‍ പൊലീസിനെ ടാഗ് ചെയ്തു. ഒരാള്‍ അപ്പോള്‍ത്തന്നെ ഓല കാബിനെ വിവരമറിയിച്ചു. ഡ്രൈവറെ സ്‌സ്‌പെന്റ് ചെയ്‌തെന്നും സംഭവത്തില്‍ ഉടന്‍ ഇടപെടുമെന്നും ഓല അറിയിച്ചു. സ്ഥലം പറയ് എവിടെയാണെങ്കിലും ഞങ്ങളെത്താ൦ എന്ന് ധാരാളം പേർ പറഞ്ഞു.

യാത്രാ നിരക്ക് കാശായി നല്‍കണമെന്ന് വിനു എന്ന ഡ്രൈവര്‍ ആവശ്യപ്പട്ടപ്പോൾ ഡ്രൈവറോട് ടാക്‌സികളില്‍ യാത്ര ചെയ്യുന്നതിനായി ഓല ഏര്‍പ്പെടുത്തിയ മണി വാലറ്റില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നും, തന്റെ കൈയില്‍ കറന്‍സി ഇല്ലെന്നും പറഞ്ഞു. ഇതേ തുടർന്നുണ്ടായ തർക്കമാണ് അവേതയെ തല്ലിയതിൽ എത്തിയത്.

Tags

Related Articles

Post Your Comments


Back to top button
Close
Close