KeralaLatest NewsNewsIndia

ഇന്ത്യയിലെ ഏറ്റവും വലുപ്പമേറിയ മൂന്നാമത്തെ മൃഗശാല കേരളത്തിൽ: നിർമ്മാണം ഉടൻ

തൃശൂർ: ഇന്ത്യയിലെ വലിപ്പമേറിയ മൂന്നാമത്തെ മൃഗശാലയുടെ നിർമ്മാണം അടുത്തമാസം ആരംഭിക്കും. തൃശൂരിലെ പുത്തൂരിൽ 200 ഏക്കറിലാണ് മൃഗശാലയുടെ നിർമ്മാണം ആരംഭിക്കുന്നത്. സെൻട്രൽ പി ഡബ്ള്യു ഡി ക്കാണ് നിർമാണ മേൽനോട്ട ചുമതല . കേരള വനം വകുപ്പിന്റെ കീഴിൽ യാർഥ്യമാകുന്ന മൃഗശാലയ്ക്കായി അടുത്ത ആഴ്ച്ച ടെൻഡർ പുറപ്പെടുവിക്കും എന്ന് അസിസ്റ്റന്റ് കൺസർവേറ്റർ ആനന്ദ് കൃഷ്ണൻ അറിയിച്ചു. ഓഗസ്റ്റ് ആദ്യവാരം നിർമ്മാണം ആരംഭിക്കുന്ന മൃഗശാലയുടെ നിർമ്മാണത്തിനായുള്ള തുക വനം വകുപ്പ് പിഡബ്ള്യുഡി ക്ക് കൈമാറി.

പത്ത് വർഷമായി മുടങ്ങിക്കിടന്നിരുന്ന ഈ പദ്ധതിക്കായി സർക്കാർ 30 കോടി രൂപയാണ് അനുവദിച്ചിരിക്കുക. 300 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 500 ഏക്കർ ഭൂമിയാണ് വനം വകുപ്പ് വിട്ടുനൽകിയിരിക്കുന്നത്. കൂടുതൽ മൃഗങ്ങളെ എത്തിച്ചു രാജ്യത്തെ വലിയ മൃഗശാലയാക്കി ഇതിനെ ഉയർത്താനാണ് ലക്‌ഷ്യം. കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ്, കാട്ടുപോത്ത്, പക്ഷികൾ എന്നിവയ്ക്കായുള്ള പ്രകൃതി ദത്തമായരീതിയിൽ ഉള്ള ആവാസ വ്യവസ്ഥയാണ് ആദ്യം തയ്യാറാക്കുക. പിന്നീടാവും മറ്റു മൃഗങ്ങൾക്കായുള്ള സങ്കേതം തയ്യാറാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button