Latest NewsGulf

യാത്രക്കാര്‍ക്ക് എമിറേറ്റ്‌സ് ഫ്‌ളൈറ്റിന്റെ സന്തോഷവാര്‍ത്ത

ദുബായ്: വിമാനയാത്രക്കാര്‍ക്ക് സൗജന്യ വൈഫൈയുമായി എമിറേറ്റ്‌സ് വിമാനക്കമ്പനി. എമിറേറ്റ്‌സ് വിമാനത്തിലെ സ്‌കൈവേര്‍ഡ് പ്ലാറ്റിനം, ഗോള്‍ഡ് ക്ലാസ് യാത്രക്കാര്‍ക്കാണ് സൗജന്യ വൈഫൈ സൗകര്യം ഒരുക്കുന്നത്. ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കും ഈ സൗകര്യം ലഭ്യമാക്കുന്നുണ്ട്.

ഇതുകൂടാതെ ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്കും സ്‌കൈവേര്‍ഡ് അംഗമല്ലാത്തവര്‍ക്കും ആദ്യ രണ്ട് മണിക്കൂര്‍ 20 എംബി ഡാറ്റ ഉപയോഗിക്കാം. നിലവില്‍ 10 എംബിയാണ് ലഭ്യമാകുന്നത്. അധികമായി ഡാറ്റ ആവശ്യമെങ്കില്‍ 150 എംബി, 500 എംബി വാങ്ങിക്കാവുന്നതാണ്. സ്‌കൈവേര്‍ഡ്‌സ് സില്‍വര്‍, ബ്ലൂ അംഗങ്ങള്‍ എന്നിവര്‍ക്കാണ് ഈ ഡിസ്‌കൗണ്ട്.

ഇന്‍-ഫൈ്‌ളറ്റ് കണക്ടിവിറ്റിയില്‍ എമിറേറ്റ്‌സ് കാര്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്ന് 200 ലധികം വിമാനങ്ങളില്‍ വൈഫൈ സേവനങ്ങള്‍ ലഭ്യമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button