Latest NewsNewsIndia

ജി 20 ഉച്ചക്കോടിക്കായി മോദി ജർമനിയിലേക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ജർമനിയിലേക്ക് തിരിച്ചു. മൂന്നു ദിവസം നീണ്ടു നിന്ന ഇസ്രയേൽ സന്ദർശനത്തിനുശേഷമാണ് ജർമനിയിലേക്ക് തിരിച്ചത്. ഇസ്രയേൽ സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിൽ ഭീകരവാദം, സാമ്പത്തിക സഹകരണം തുടങ്ങിയ മേഖലകളിൽ സഹകരിക്കാൻ തീരുമാനിച്ചു.

വിജയകരമായ സന്ദർശനം ഇന്ത്യ–ഇസ്രയേൽ ബന്ധത്തിൽ കൂടുതൽ ഊർജം നൽകുമെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രൊട്ടോക്കോൾ മറികടന്ന് നേരിട്ടെത്തിയാണ് മോദിയെ യാത്രയാക്കിയത്.

ജി 20 ഉച്ചകോടിയിലെ അജൻഡയിലെ മുഖ്യ ഇനങ്ങൾ ഭീകരതയെ പ്രതിരോധിക്കുക, കാലാവസ്ഥാവ്യതിയാനം, സ്വതന്ത്രവ്യാപാരം തുടങ്ങിയവയാണ്. കാനഡ, ജപ്പാൻ, ബ്രിട്ടൻ, അർജന്റീന, ഇറ്റലി, മെക്സിക്കോ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ രാഷ്ട്രത്തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. ഇതിനു പുറമേ ബ്രിക്സ് നേതാക്കളുടെ യോഗത്തിലും മോദി പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button