KeralaLatest News

ഐക്യ മല അരയ മഹാസഭയ്ക്ക് മലയോര മേഖലയില്‍ പുതിയ എയ്‌ഡഡ്‌ കോളേജ്

മുണ്ടക്കയം:മലയോര മേഖലയിൽ പുതിയ എയ്‌ഡഡ്‌ കോളേജ് കൂടി പ്രവർത്തനം ആരംഭിക്കാൻ തീരുമാനമായി. ഐക്യ മല അരയ സഭയ്ക്കാണ് പുതിയ കോളേജ് ലഭിച്ചിരിക്കുന്നത്. “ഇത് ആദ്യമായി പട്ടിക വര്‍ഗ വിഭാഗകാര്‍ക്ക് സംസ്ഥാനത്ത് എയ്‌ഡഡ്‌ കോളേജ് അനുവദിക്കുന്ന തീരുമാനം ചരിത്രപരമെന്ന്‍” ഐക്യ മല അരയ സഭ സംസ്ഥന കമ്മിറ്റി പറഞ്ഞു.

ശ്രീ ശബരി ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജ് എന്ന പേരില്‍ മുണ്ടക്കയം മുരിക്കുംവയലിലാണ് കോളേജ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ രണ്ടാമത്തെ എയ്‌ഡഡ്‌ കോളേജ് ആണിത്. ബി.എ ലിറ്ററേച്ചര്‍, ബി.കോം വിത്ത്‌ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍,ബി സി എ എന്നി കോഴ്സുകളാണ് പുതിയ കോളേജില്‍ ഉണ്ടാവുക. അഞ്ച് നിലകളുള്ള മന്ദിരവും അതിനോട് ചേര്‍ന്ന അഞ്ച് ഏക്കര്‍ സ്ഥലവുമാണ് കോളെജിനായി പ്രയോജനപ്പെടുത്തുന്നത്. സംസ്ഥാനത്തെ എല്ലാ പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കും ഇതര വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്കും കോളേജില്‍ പ്രവേശനം ഉറപ്പ് വരുത്തുമെന്നും ഈ വർഷം തന്നെ 100 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button