Latest NewsNewsGulf

യു.എ.ഇയില്‍ കാറുകള്‍ തീ പിടിയ്ക്കാനുള്ള പ്രധാനകാരണം പുറത്ത്

 

ഷാര്‍ജ : യു.എ.ഇയില്‍ കാറുകള്‍ തീ പിടിയ്ക്കുന്നതിന്റെ പ്രധാന കാരണം അറിവായി. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഷാര്‍ജയിലും ദുബായിലും വാഹനങ്ങള്‍ക്ക് തീപിടിച്ച് അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവായിരുന്നു. മാത്രമല്ല വേനല്‍ക്കാലവും കൂടി ആയതോടെ വാഹനങ്ങളില്‍ തീ പിടിയ്ക്കുന്നത് പതിവായി. ഇതിന്റെ പശ്ചാത്തലത്തിലാണ് യു.എ.ഇ അധികൃതര്‍ വാഹനങ്ങളില്‍ പരിശോധന ആരംഭിച്ചത്.

ഷാര്‍ജ സിവില്‍ ഡിഫന്‍സും ട്രാഫിക് പൊലീസും സംയുക്തമായാണ് യു.എ.യിലുടനീളം പരിശോധന നടത്തിയത്. ഇതോടെ വാഹനങ്ങള്‍ എളുപ്പത്തില്‍ തീപിടിയ്ക്കുന്നതെന്തുകൊണ്ടാണെന്നും ബോധ്യമാകുകയും ചെയ്തു.

വാഹനങ്ങളില്‍ തെറ്റായ രീതിയിലുള്ള അറ്റകുറ്റ പണികള്‍, നിയമവിരുദ്ധമായ മാറ്റങ്ങള്‍, ഇലക്ട്രിക്കല്‍ സംവിധാനത്തിലെ പിഴവ്, വാഹനത്തിലുള്ള പുകവലി എന്നിവയാണ് പ്രധാനമായും തീപിടുത്തത്തിന് വഴി വെയ്ക്കുന്നതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സമി ഖമാസ് അല്‍നഖ്ബി പറഞ്ഞു.

മാത്രമല്ല വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയില്‍ ഇന്ധന ടാങ്കുകള്‍ തകര്‍ന്നും വാഹനങ്ങള്‍ തീപിടിയ്ക്കുന്നതിന് കാരണമാകുന്നുണ്ട്. ലോഹങ്ങള്‍ തമ്മിലുള്ള ഘര്‍ഷണത്തെ തുടര്‍ന്ന് എന്‍ജിനിലേയക്ക് വൈദ്യുതി പ്രവഹിക്കുകയും തുടര്‍ന്ന് വാഹനങ്ങള്‍ സ്വയം പൊട്ടിത്തെറിക്കുകയും ചെയ്യുമെന്നും അദ്ദേഹം അദ്ദേഹം വിശദീകരിച്ചു.

വാഹനത്തിലെ നിര്‍മ്മാണ പിഴവുകളും ടയറിലെ പിഴവുകളും അതേ തുടര്‍ന്ന് വാഹനം നിയന്ത്രണം വിടുകയും മറിയുകയും ചെയ്യുന്നതിനെ തുടര്‍ന്നും വാഹനങ്ങള്‍ എളുപ്പത്തില്‍ തീപിടിയ്ക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതൊഴിവാക്കുന്നതിനായി വാഹനങ്ങള്‍ക്കുള്ളില്‍ ഫയര്‍ സേഫ്റ്റി സൂക്ഷിയ്ക്കുവാനും, നല്ലൊരു മെക്കാനിക്കിനെ മാത്രം വാഹനം ശരിയാക്കാന്‍ ഏല്‍പ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വാഹനത്തിലെ വെള്ളത്തിന്റെ അളവ് എല്ലാ ദിവസം നിരീക്ഷിക്കണമെന്നും, ഇന്ധനം ചോരാതെ ഇന്ധന ടാങ്കിന്റെ മൂടി അടച്ചുവെയ്ക്കാനും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളില്‍പ്പെടുന്നു. ഏറ്റവും പ്രധാനം വാഹനങ്ങളിലിരുന്ന് പുകവലി ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

വാഹനങ്ങള്‍ തീപിടിക്കുന്നതുമായി ബന്ധപ്പെട്ട് വാഹന ഉടമകള്‍ക്ക് ബോധവല്‍ക്കരണ കാമ്പയിനും സംഘടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button