Latest NewsNewsTechnology

സ്മാര്‍ട്ട് കണക്ടിവിറ്റി സൗകര്യങ്ങളുമായി ഹൈബ്രിഡ് വാച്ചുകള്‍

പ്രമുഖ വാച്ച്‌ നിര്‍മാതാക്കളായ ഫോസില്‍ തങ്ങളുടെ ക്യൂ ഗ്രാന്‍ഡ് ശ്രേണിയിലെ ഏറ്റവും പുതിയ ഹൈബ്രിഡ് വാച്ചുകള്‍ വിപണിയിലെത്തിച്ചു. സ്മാര്‍ട്ട് കണക്ടിവിറ്റി സൗകര്യങ്ങളും മികച്ച ഡിസൈനോടുകൂടിയതുമാണ് പുതിയ മോഡലുകൾ. ക്ലാസിക്ക് ഇഷ്ടപ്പെടുന്ന പുരുഷന്മാരെ ലക്ഷ്യമിട്ടാണ് വിപണിയില്‍ എത്തുന്നത്. മാത്രമല്ല ഓരോ ഉപഭോക്താവിന്റെയും സ്മാര്‍ട്ട് ആവശ്യങ്ങള്‍ക്ക് ഫോസിലിന്റെ ഈ പുതിയ ശ്രേണി സഹായകമാകുന്ന വിധമാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

സെല്‍ഫി ബട്ടണിനും, സ്ലീപ്പ് ആന്‍ഡ് ആക്റ്റിവിറ്റി ട്രാക്കറിനും പുറമേ നോട്ടിഫിക്കേഷനുകള്‍ ഫില്‍റ്റര്‍ ചെയ്യുവാനും ഈ വാച്ചുകള്‍ക്കാവും. ഇവയ്ക്ക് പുറമെ, ഡാറ്റ പങ്കു വെക്കാനും, സംഗീതം ആസ്വദിക്കുവാനുമുള്ള സവിശേഷതകളും ഇവയില്‍ സജ്ജീകരിച്ചിട്ടുണ്ട്. തങ്ങളുടെ അനലോഗ് മോഡലുകളെ അനുസ്മരിപ്പിക്കുന്നവയാണെങ്കിലും പുതിയ ക്യു ഗ്രാന്‍ഡ് വാച്ചുകള്‍ ഡയല്‍ സബ് ഐ എന്ന സവിശഷതയുമായാണ് അവതരിപ്പിച്ചിട്ടുള്ളത്. ഈ പുതിയ സ്മാര്‍ട്ട് ശ്രേണി സാങ്കേതിക സൂക്ഷ്മതയിലും, സ്റ്റൈലിലും മികവ് പുലര്‍ത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button