CinemaLatest NewsNewsIndia

സോണിക ചൗഹാന്റെ മരണം: നടൻ അറസ്റ്റിൽ

കൽക്കട്ട: നടിയും ടെലിവിഷൻ അവതാരകയുമായ സോണിക ചൗഹാന്റെ മരണവുമായി ബന്ധപ്പെട്ട് ബംഗാളി നടൻ വിക്രം ചാറ്റർജിയെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഏപ്രിൽ 29ന് ദക്ഷിണ കൊൽക്കത്തയിലെ റാഷ്ബെഹാരി അവന്യൂവിൽ നടന്ന കാർ അപകടത്തിലാണ് സോണിക മരിച്ചത്. വിക്രം ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. അപകടം നടന്ന ഉടനെ ഇരുവരെയു൦ ആശുപത്രിയിൽ എത്തിച്ചെങ്കിലും സോണികയെ രക്ഷിക്കുവാൻ സാധിച്ചില്ല.

മദ്യപിച്ചു അമിതവേഗത്തിൽ കാറോടിച്ചതാണ് അപകടകാരണം എന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പോലീസ്. എന്നാൽ ഇതു നടൻ നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് വിക്രത്തെ അറസ്റ്റ് ചെയ്യുന്നത്. കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമമാണിതെന്നു വിക്രത്തിന്റെ സുഹൃത്തുക്കൾ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button