Latest NewsNewsLife Style

ആത്മവിശ്വാസം ഇല്ലാതാകാന്‍ കാരണക്കാര്‍ വാട്ട്‌സ്ആപ്പും ഫേസ്ബുക്കും !!

സോഷ്യല്‍ മീഡിയ ഇല്ലാതെ ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇന്നത്തെ സമൂഹത്തിനുളളത്. ലക്ഷ്യങ്ങളുടെ വഴിയിൽ തടസ്സം സൃഷ്ടിച്ചുകൊണ്ട് അലസതയെ പിടി മുറുക്കാന്‍ വാട്ട്‌സ് ആപ്പ് ഫേസ്ബുക്ക്‌ എന്നീ സോഷ്യല്‍ മീഡിയകള്‍ക്ക് സാധിക്കും എന്ന് നിസംശയം പറയാം. ടിവിയും ഫോണും വാട്ട്സ് ആപ്പും ഫെയ്സ് ബുക്കുമെല്ലാം അലസതയുടെ ആധിക്യം കൂട്ടും.

അത്യാവശമായി ചെയ്യേണ്ട കാര്യത്തിനായി തയാറെടുക്കുമ്പോഴായിരിക്കും വെറുതെ ഫെയ്സ് ബുക്ക് ഒന്നുനോക്കാൻ തോന്നുന്നത്. അതോടെ സുഹൃത്തുക്കളുടെ പോസ്റ്റുകളും കമന്റുകളും ലൈക്കുകളും നോക്കി സമയം പാഴാക്കുന്നു. ദിവസവും മണിക്കൂറുകളോളം ഇങ്ങനെ സോഷ്യൽ മീഡിയായിൽ കഴിയുമ്പോൾ ചെയ്യേണ്ട പല കാര്യങ്ങളും പാതിവഴിയിലാകുന്നു.

അതോടെ ചെയ്തു തീർക്കേണ്ടവ തീർത്തില്ലല്ലോയെന്ന ചിന്ത മനസ്സിൽ നിറയുമ്പോൾ ഇടയ്ക്കിടെ അത് ഉത്കണ്ഠയ്ക്കും കാരണമാവുന്നു. ഒപ്പം സമാനസാഹചര്യത്തിലുളളവർ മികച്ച നേട്ടങ്ങൾ കൈവരിക്കുമ്പോൾ അലസത മൂലം എത്തിപ്പെടാവുന്ന നേട്ടങ്ങൾ അകലുകയും ചെയ്യും. ഇത് മറ്റുളളവരോട് അസൂയ ഉണ്ടാക്കുകയും സ്വയം അപകർഷതാബോധവും ആത്മവിശ്വാസക്കുറവും സൃഷ്ടിക്കുകയും ചെയ്യും.

തുടർച്ചയായ ജോലിയും മറ്റും ചെയ്ത് ക്ഷീണിച്ചശേഷം അൽപസമയം അലസമായി ഇരിക്കുന്നത് പോസിറ്റീവായ കാര്യമാണ്. ശരീരത്തിനും മനസ്സിനും അത് കൂടുതൽ ഊർജം പ്രദാനം ചെയ്യും. എന്നാൽ രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ രാത്രി കിടക്കുന്നതുവരെ ക്രിയാത്മകമായി ഒന്നും ചെയ്യാതെ ടിവിയുടെ മുമ്പിലും സോഷ്യൽ മീഡിയായിലും ചാറ്റിങ്ങിലും ഫോണിലും മറ്റുമായി സമയം ചെലവഴിക്കുമ്പോൾ അത് പ്രായത്തിൽ യൗവ്വനമായവരെപ്പോലും വാർധക്യം നിറഞ്ഞ മനസ്സിലേക്ക് നയിക്കുന്നു.

അലസന്റെ മനസ്സ് പിശാചിന്റെ പണിപ്പുരയാണെന്ന് പറയാറുണ്ട്. രാവിലെ വൈകി എഴുന്നേൽക്കും. എഴുന്നേറ്റാലുടൻ ആദ്യം സ്മാർട്ട് ഫോണെടുത്ത് ഫെയ്സ് ബുക്കും വാട്ട്സ് ആപ്പും ചെക്ക് ചെയ്യും. താമസിച്ച് പ്രഭാത കൃത്യങ്ങൾ ചെയ്യും. ഭക്ഷണം കഴിക്കാൻ പ്രത്യേകിച്ച് സമയമൊന്നുമില്ല. കുറേനേരെ ടിവിയുടെ മുമ്പിലിരിക്കും. പത്രം വന്നാൽ പിന്നെ അതുമായി കുറേസമയം. ഭക്ഷണം കഴിച്ചാൽ ഒന്നുകിടക്കണമെന്ന് തോന്നും. വീണ്ടും വിശ്രമം.

മണിക്കൂറുകൾ കഴിഞ്ഞാവും എഴുന്നേൽക്കുക. എഴുന്നേറ്റാൽ വീണ്ടും ഭക്ഷണം. ചിലപ്പോൾ പുറത്തേക്ക് ഒന്നുപോയെന്നിരിക്കും. വീണ്ടും ടിവി, സോഷ്യൽ മീഡിയ. ഒടുവിൽ രാത്രി വൈകി ഉറക്കം അലസത മുഖമുദ്രയാക്കിയ ചിലരുടെ ജീവിതചര്യയാണിത്. അലസതയ്ക്ക് പ്രായഭേദമൊന്നുമില്ല. വിദ്യാർഥി മുതൽ റിട്ടയർ ചെയ്തവരുടെ വരെ ജീവിതത്തിൽ അവരെ ഇതുപിടിമുറുക്കുന്നു. പറമ്പിൽ അത്യാവശം റബർ ഉളളതുകൊണ്ട് വരുമാനത്തിന് മുട്ടില്ല. കാര്യമായ പരിചരണം റബറിന് ആവശ്യമില്ലാത്തതുകൊണ്ട് രാവിലെ റബർ വെട്ടിക്കഴിഞ്ഞാൽ പിന്നെ ഫ്രീയാണ്.

അതോടെ അൽപം രാഷ്ട്രീയം, പിന്നെ കാര്യമായി ഒന്നും ചെയ്യാനില്ലാതെ വീട്ടിൽ. വളരെനാൾ വിദേശത്ത് ജോലി ചെയ്തതാണ്. നാട്ടിലെത്തി ബാങ്കിൽ പണം ഫിക്സ്ഡ് ഡിപ്പോസിറ്റ് ഇട്ടിട്ടുണ്ട്. അതിന്റെ പലിശ നല്ലൊരു തുക മാസം കിട്ടും. നിഷേധാത്മക വികാരങ്ങളായ അസൂയ, അസഹിഷ്ണുത, അകാരണമായ ദേഷ്യം, തുടങ്ങിയവ ഒരാളിൽ സൃഷ്ടിക്കപ്പെടുന്നതിനും ചെയ്യുന്ന കാര്യങ്ങളിൽ ആത്മവിശ്വാസം കുറയുന്നതിനും അലസത ഇടയാക്കുന്നു. അലസരായവർ സ്വയം വിലമതിക്കുകയില്ല.

അതുകൊണ്ട് തന്നെ ഇത്തരക്കാർക്ക് ആത്മാഭിമാനം കുറവായിരിക്കും. എന്തിനേയും ഏതിനേയും ഇത്തരക്കാർ വിമർശിക്കും. താൻ ആഗ്രഹിച്ച ജീവിതമല്ല ഇപ്പോൾ നയിക്കുന്നതെന്ന ചിന്ത ഇത്തരക്കാരിൽ ഇടയ്ക്കിടെ വരുന്നതിനാൽ മറ്റുളളവരുമായി സ്വയം താരതമ്യപ്പെടുത്തി അവരുടെ ഒപ്പം താൻ എത്തിയില്ലല്ലോയെന്ന ചിന്ത എപ്പോഴും കൊണ്ടു നടക്കും. ഇത് ആത്മവിശ്വാസം കുറയ്ക്കാൻ ഒരു കാരണമാണ്. പലപ്പോഴും പൊതുപരിപാടികളിൽ പങ്കെടുക്കാൻ ഇത്തരക്കാർ വിമുഖത കാണിക്കാറുണ്ട്. മറ്റുളളവരെ അഭിമുഖീകരിക്കാനുളള താൽപര്യക്കുറവാണ് കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button