Latest NewsIndiaInternational

ആണവായുധ കരാറുമായി യു.എന്‍. ഇന്ത്യ പങ്കെടുത്തില്ല !

യു.എന്‍: ആഗോള തലത്തില്‍ ആണവായുധ നിരോധന കരാര്‍ ചര്‍ച്ച ചെയ്യാനുള്ള പ്രമേയം കൊണ്ടുവരുന്നതിന് ഐക്യരാഷ്ട്ര സഭ തീരുമാനിച്ചു. ഈ തീരുമാനത്തിന് 122 രാജ്യങ്ങള്‍ വോട്ട് ചെയ്ത് പച്ചക്കൊടി കാട്ടിയപ്പോള്‍ ഇന്ത്യ അടക്കം 8 ആണവ രാജ്യങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയോ വോട്ട് ചെയ്യുകയോ ചെയ്തില്ല. അമേരിക്ക, ചൈന, പാകിസ്ഥാന്‍, ഉത്തരകൊറിയ, ബ്രിട്ടന്‍, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയെ കൂടാതെ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നത്. ആണവായുധങ്ങള്‍ പൂര്‍ണമായി ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ അവ നിയമത്തിലൂടെ നിരോധിക്കാനുള്ള കരാറാണിത്. ആണവ നിരായുധീകരണമല്ല വേണ്ടതെന്നും ആണവായുധം സമാധാന ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കുകയാണ് വേണ്ടതെന്നുമാണ് ഇന്ത്യയുടെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button