Latest NewsNewsInternationalTechnology

ട്വിറ്ററില്‍ പുതിയ താരമായി നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വ്

ലണ്ടൻ: ട്വിറ്ററില്‍ പുതിയ അക്കൗണ്ടവുമായി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വ് താരമാകുന്നു. സമാധനത്തിനുള്ള നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വ് മ​ലാ​ല യൂ​സ​ഫ്സാ​യിയാണ് ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ആ​രം​ഭിച്ചത്. പെ​ൺ​കു​ട്ടി​ക​ളു​ടെ വിദ്യാഭ്യാസത്തിനു വേണ്ടി പൊരുതുന്ന മലാല ട്വി​റ്റ​റി​ലൂടെയും ഈ ആവശ്യമുന്നിയിച്ചു. “ഇ​ന്ന് എ​ന്‍റെ സ്കൂ​ൾ ജീ​വി​ത​ത്തി​ലെ അ​വ​സാ​ന ദി​ന​വും ട്വി​റ്റ​റി​ലെ ആ​ദ്യ ദി​ന​വും’-​ഇ​താ​യി​രു​ന്നു 19 വ​യ​സു​കാ​രി​യാ​യ മ​ലാ​ല​യു​ടെ ആ​ദ്യ ട്വീ​റ്റ്.

പാ​കി​സ്ഥാ​നി​ലെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​ത്തി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​യാ​ണ് മ​ലാ​ല യൂ​സ​ഫ് സാ​യി. ടൈം​സ് പു​റ​ത്തു​വി​ട്ട ഏ​റ്റ​വും സ്വാ​ധീ​ന​ശ​ക്തി​യു​ള്ള നൂ​റു​പേ​രി​ൽ ഒ​രാ​ളാ​ണ് മ​ലാ​ല​.

shortlink

Related Articles

Post Your Comments

Related Articles


Back to top button