Latest NewsNewsGulf

ഇടി മിന്നലേറ്റ് അബുദാബിയിൽ ഒരാൾ മരിച്ചു

അബുദാബി: മിന്നൽ പ്രവാഹം ഏറ്റ് ഏഷ്യൻ തൊഴിലാളി അൽ ഐൻ സിറ്റിയിൽ മരണപെട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. തൊഴിലാളി ജോലി ചെയ്യുന്ന കെട്ടിടത്തിന്റെ മുകളിലാണ് മിന്നലടിച്ചത്. ഇടിയുടെയും മിന്നലിന്റെയും അതി ഗംഭീരമായ ശബ്ദം ഗ്യാസ് സിലിണ്ടർ പൊട്ടി തെറിക്കുന്നതായിട്ടാണ് കരുതിയത് എന്ന് അബുദാബി പ്രതിരോധ മന്ത്രാലയം ജനറൽ വ്യക്തമാക്കി.

തുടർന്ന് രക്ഷാപ്രവർത്തകാരെ സംഭവസ്ഥലത്തു അയച്ചപ്പോഴാണ് കാര്യഗൗരവം മനസിലാക്കാൻ സാധിച്ചത്. രക്ഷാപ്രവർത്തകർ അവിടെ എത്തിയപ്പോഴേക്കും തൊഴിലാളി മരിച്ചിരുന്നു. മൃത ശരീരം ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ നിരവധി ഉപകരണങ്ങൾക്ക് കേടു പാട് സംഭവിച്ചതായി അബുദാബി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Related Articles

Post Your Comments


Back to top button