Latest NewsNewsGulf

ഏജന്റിന്റെ ചതിയിൽപ്പെട്ട് ദുരിതത്തിലായ മലയാളി വീട്ടുജോലിക്കാരി, നവയുഗത്തിന്റെയും സൗദി അധികൃതരുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം:നാട്ടിലെ ഏജന്റിന്റെ ചതിയിൽപ്പെട്ട് സൗദിയിൽ ജോലിയ്‌ക്കെത്തി ദുരിതത്തിലായ വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദിയുടെയും, വനിതാ അഭയകേന്ദ്രം അധികൃതരുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

കർണ്ണാടക കുർഗ്ഗിലെ താമസക്കാരിയായ മലയാളിയായ ശുഭയ്ക്കാണ് നിർഭാഗ്യങ്ങളുടെയും ദുരിതങ്ങളുടെയും വലിയൊരു പരമ്പര താണ്ടേണ്ടി വന്നത്. നാട്ടിൽ രണ്ടു കുട്ടികളുമായി ജീവിച്ചിരുന്ന ശുഭയെ ഭർത്താവ് ഉപേക്ഷിച്ചതോടെയാണ്, അവരുടെ ജീവിതത്തിലെ ദുരിതങ്ങൾ തുടങ്ങിയത്. ഭർത്താവ് വരുത്തിവെച്ച സാമ്പത്തികബാധ്യതകൾ, സഹോദരങ്ങൾ ഉൾപ്പെടെയുള്ളവരുടെ കുടുംബത്തിൽ പ്രശ്‍നങ്ങൾ സൃഷ്ടിച്ചപ്പോഴാണ്, പ്രവാസജോലി സ്വീകരിച്ചു അതിന് അറുതി വരുത്താൻ ശുഭ തീരുമാനിച്ചത്. അത് കൊണ്ട് തന്നെ, നാട്ടിലെ പരിചയക്കാരനായ ഒരു ട്രാവൽ ഏജന്റ്, ദുബായിൽ ഒരു സൂപ്പർമാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്തപ്പോൾ, രണ്ടാമതൊന്നും ആലോചിയ്ക്കാതെ ശുഭ അത് സ്വീകരിച്ചത്. നല്ലൊരു തുക സർവീസ് ചാർജ്ജായി ഏജന്റ് വാങ്ങുകയും ചെയ്തു.

അങ്ങനെ ആദ്യം ഏജന്റ് നൽകിയ വിസിറ്റിങ് വിസയിൽ ദുബായിൽ എത്തിയ ശുഭയെ, പിന്നീട് അറബിയായ മറ്റൊരു ഏജന്റ് സൗദിയിലേക്ക് കടത്തുകയായിരുന്നു. അൽ കാസിമിലുള്ള ഒരു സൗദി ഭവനത്തിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്യാനാണ് തന്നെ കൊണ്ട് വന്നതെന്ന് ശുഭ ഒടുവിലാണ് മനസ്സിലാക്കിയത്. ചതി പറ്റിയെങ്കിലും, കുടുംബത്തിന്റെ അവസ്ഥ ഓർത്ത് എങ്ങനെയും ഈ ജോലിയിൽ പിടിച്ചു നിൽക്കാനായിരുന്നു അവർ ശ്രമിച്ചത്.

എന്നാൽ ആ വീട്ടിലെ ജോലി സാഹചര്യങ്ങൾ വളരെ മോശമായിരുന്നു. വിശ്രമമില്ലാതെ രാപകൽ പണിയെടുപ്പിയ്ക്കുന്നത് പോരാതെ, സ്‌പോൺസറുടെ ഭാര്യ വളരെ പരുഷമായാണ് ശുഭയോട് പെരുമാറിയത്. ഈ വിവരങ്ങളൊക്കെ അറിഞ്ഞ നാട്ടിലെ കുടുംബം, ഏജന്റിനെതിരെ പരാതി നൽകി. മുൻപ് നടന്ന സമാനമായ ഒരു വിസ തട്ടിപ്പു കേസിൽ ഏജന്റ് അറസ്റ്റിൽ ആയി.

നാല് മാസങ്ങൾ കഴിഞ്ഞപ്പോൾ, ജോലി ചെയ്ത സ്ഥലത്തെ മാനസികപീഢനങ്ങൾ സഹിയ്ക്കാനാകാതെ ശുഭ, ചില നാട്ടുകാരുടെ സഹായത്തോടെ സൗദി പോലീസിൽ അഭയം തേടി. പോലീസ് അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിൽ എത്തിച്ചു.

അവിടെ വെച്ച് പരിചയപ്പെട്ട നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് ശുഭ നാട്ടിലേയ്ക്ക് മടങ്ങാൻ സഹായം അഭ്യർത്ഥിച്ചു. മഞ്ജു ശുഭയുടെ സ്‌പോൺസറെ ഫോണിൽ വിളിച്ചു സംസാരിച്ചെങ്കിലും, അയാൾ സഹകരിയ്ക്കാൻ തയ്യാറായില്ല. തുടർന്ന് മഞ്ജു ഇന്ത്യൻ എംബസ്സി വഴി ശുഭയ്ക്ക് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button