Latest NewsNewsIndiaTechnology

പുതിയ ഡാറ്റ ഓഫറുമായി ജിയോ രംഗത്ത്

ജിയോ വിപണിയിൽ വന്നത് തന്നെ മറ്റു മൊബൈൽ സേവന ദാതക്കളെ ഞെട്ടിച്ചുകൊണ്ടാണ്. ഇപ്പോൾ വീണ്ടും പുത്തൻ ഓഫറുമായി ജിയോ വരികയാണ്. തായ്വാന്‍ ഫോണ്‍ നിര്‍മ്മാതാക്കളായ അസ്യൂസുമായി സഹകരിച്ചുകൊണ്ടാണ് പുതിയ ഓഫർ ജിയോ അവതരിപ്പിക്കുന്നത്. അസ്യൂസ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് 100 ജിബി 4ജി ഡാറ്റയാണ് റിലയന്‍സ് ജിയോ ഓഫര്‍ ചെയ്യുന്നത്.
ജൂണ്‍ 16 ന് ശേഷം അസ്യൂസ് ഫോണ്‍ വാങ്ങിയ ജിയോ പ്രൈം മെമ്പര്‍മാര്‍ക്കാണ് ഓഫര്‍ അനുസരിച്ചുള്ള ഡാറ്റ ലഭിക്കുക. ഓണ്‍ലൈനായും ഓഫ് ലൈനായും അസ്യൂസ് ഫോണ്‍ വാങ്ങിയവര്‍ക്ക് ഈ ഓഫര്‍ സ്വന്തമാക്കാനുള്ള അവസരമുണ്ട്.ഓഫര്‍ ലഭിക്കാന്‍ പുതിയ അസ്യൂസ് ഫോണില്‍ മൈജീയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.
309 നും അതിനു മുകളിലൂമുള്ള ഡാറ്റ റീചാര്‍ജ് പത്ത് തവണ ചെയ്യുമ്പോള്‍ അതിന്‍റെ അഡീഷണല്‍ ഡാറ്റയായാണ് 100 ജിബി ലഭിക്കുക. സെന്‍ഫോണ്‍ സെല്‍ഫി, സെന്‍ഫോണ്‍ മാക്സ്, സെന്‍ഫോണ്‍ ലൈവ്, സെന്‍ഫോണ്‍ ഗോ എന്നീ ഫോണുകളില്‍ ഈ ഓഫര്‍ ലഭ്യമാണ്- 3ജിബി അഡീഷണല്‍ ഡാറ്റയാണ് ലഭിക്കുക.
2018, മാര്‍ച്ച് 31 ന് മുന്‍പ് പത്ത് റീചാര്‍ജുകള്‍ ചെയ്യുന്നവര്‍ക്കായിരിക്കും 100 ജിബി അധികം ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button