Latest NewsKerala

പാര്‍ക്കിംഗ് ഫീസ് കുത്തനെ ഉയര്‍ത്തി റെയില്‍വെയുടെ പകല്‍ക്കൊള്ള.

തിരുവനന്തപുരം: രണ്ട് ദിവസത്തെ കാര്‍ പാര്‍ക്കിംഗിന് 55 രൂപ നല്‍കിയിരുന്നിടത്ത് ഇനി നല്‍കേണ്ടത് 150 രൂപ. മൂന്ന് ദിവസത്തേക്ക് 90 രൂപ നല്‍കിയിരുന്നിടത്ത്‌ ഇനി നല്‍കേണ്ടത് 250 രൂപ. പാര്‍ക്കിംഗ് ഫീസ് കുത്തനെ ഉയര്‍ത്തി റെയില്‍വെയുടെ പകല്‍ക്കൊള്ള ! 18 ശതമാനം ജി.എസ്.ടി കൂടി ഉള്‍പ്പെടുത്തിയതിനോടൊപ്പമാണ് തുകയും വര്‍ദ്ധിപ്പിച്ചത്. ഇത് തികച്ചും യാത്രക്കാര്‍ക്ക് ഇരുട്ടടി ആയിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍ തുടങ്ങിയ സ്റ്റേഷനുകളിലാണ് ഇത്തരത്തില്‍ വ്യാപകമായി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ക്ക് എ ക്ലാസ് സ്റ്റേഷനുകളില്‍ പ്രതിമാസ ചാര്‍ജ് 200 രൂപയില്‍ നിന്ന് 360 രൂപയാക്കി. ജി.എസ്.ടി ഉള്‍പ്പടെയാണിത്. കാറുകള്‍ക്ക് 2 മണിക്കൂര്‍ ഭാഗത്തേക്ക് 15ല്‍ നിന്ന് 40 രൂപയായും ഒരു ദിവസത്തേക്ക് 30ല്‍ നിന്ന് 60 രൂപയായും കൂട്ടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button