Latest NewsIndiaNews

മോദി ചീഫ് സെക്രട്ടറിമാരെ കാണുന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു. സംസ്ഥാനങ്ങളിലെ അതിവേഗ വികസനത്തിനു വേണ്ടിയാണ് മോദിയുടെ കൂടിക്കാഴ്ചയെന്നാണ് ലഭിക്കുന്ന വിവരം. ഇതാദ്യമായാണ് മോദി രാജ്യത്തെ എല്ലാ ചീഫ് സെക്രട്ടറിമാരുടെയും യോഗം വിളിക്കുന്നത്.

വികസന പദ്ധതികളില്‍ സംസ്ഥാനങ്ങളുടെ സ്ഥാനം വിലയിരുത്തുന്നതിനാണ് ചീഫ് സെക്രട്ടറി, ഫിനാന്‍സ് സെക്രട്ടറി, പ്ലാനിംഗ് സെക്രട്ടറി തുടങ്ങിയ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. സംസ്ഥാനങ്ങളുമായുള്ള കേന്ദ്ര ബന്ധം ശക്തിപ്പെടുത്തുക, പ്രാദേശിക വിഭാഗീയത ഒഴിവാക്കുക, മറ്റു അസമത്വങ്ങൾ ഇല്ലാതാക്കുക എന്നിവയും യോഗം ലക്ഷ്യമിടുന്നതായി പ്രസ്താവനയില്‍ പറയുന്നു.

14-ാമത് ഫിനാന്‍സ് കമ്മീഷനു ശേഷം സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച്‌ നീതി ആയോഗ് അംഗം ബിബേഗ് ദെബ്റോയ് വിശകലനം നടത്തും. ക്യാഷ്ലെസ് ഇക്കണോമി, കൃഷി, ആരോഗ്യം, ഇലക്‌ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ഒളിംപിക്സ് മെഡല്‍ തുടങ്ങിയ വിഷയങ്ങളിൽ യോഗം ചര്‍ച്ച നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button