KeralaNews

സർക്കാരും കായിക വകുപ്പും കയ്യൊഴിഞ്ഞ് ജി വി രാജ സ്മാരകം 

കോട്ടയം: കായിക കേരളത്തിന്റെ പിതാവ് ജി വി രാജയുടെ പേരിൽ ജന്മനാട്ടിൽ ഒരുങ്ങുന്ന സ്മാരക സ്റ്റേഡിയത്തിന്‍റെ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നു. കായിക കേരളത്തിന്റെ പ്രശസ്തി വാനോളം ഉയർത്തിയ ജി വി രാജയുടെ സ്മാരകത്തെ സർക്കാരും കായിക വകുപ്പും മറന്ന മട്ടാണ്.

പവിലിയന്‍ നിര്‍മ്മാണം ആരംഭിച്ചത് 2000-ലാണ് . കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലാണ് സ്റ്റേഡിയം കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍, ഫുട്‌ബോള്‍ ഗ്രൗണ്ടുകള്‍, സിന്തറ്റിക് ട്രാക്ക് എന്നിവ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. എന്നാല്‍ 20 ലക്ഷം രൂപ ചെലവഴിച്ച് പവിലിയനും ഗാലറിയും സ്ഥാപിച്ചു.

നിര്‍മ്മാണത്തിലെ അപാകതമൂലം തകരാറിലായ പവിലിയന്‍ പിന്നീട് പൊളിച്ചുനീക്കേണ്ടി വന്നു. തുടര്‍ന്ന് 2013-ല്‍ ദേശീയ ഗെയിംസ് ഫണ്ടുപയോഗിച്ച് സ്റ്റേഡിയം കോംപ്ലക്‌സ് പുനര്‍നിര്‍മ്മിക്കാന്‍ രണ്ടു കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചു. ഇന്‍ഡോര്‍ സ്റ്റേഡിയം, സിന്തറ്റിക് ട്രാക്ക്, ഫുട്‌ബോള്‍ കോര്‍ട്ട്, ക്രിക്കറ്റ് പിച്ച് സംരക്ഷണവേലി, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവ നിര്‍മ്മിക്കാനായിരുന്നു പദ്ധതി.
ഇതില്‍ സംരക്ഷണവേലിയും ടോയ്‌ലറ്റ് ബ്ലോക്കും ഏതാണ്ട് പൂര്‍ത്തിയായിരുന്നു. ഇന്‍ഡോര്‍ സ്റ്റേഡിയം, ഗ്രൗണ്ട് നിര്‍മ്മാണം എന്നിവയ്ക്ക് രണ്ട് കരാറാണ് നല്‍കിയിരുന്നത്. ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണം 75 ശതമാനം പൂര്‍ത്തിയായപ്പോള്‍ കരാറുകാരന്‍ പണി നിര്‍ത്തി. ഗ്രൗണ്ട് നിര്‍മ്മാണം എങ്ങുമെത്തിയതുമില്ല.

2015ല്‍ വീണ്ടും മൂന്നാമതൊരാള്‍ക്ക് കരാര്‍ നല്‍കി. ടോയ് ലറ്റ് ബ്ലോക്ക്, ക്രിക്കറ്റ് പിച്ച്, വയറിങ്, പ്ലംബിങ്, എന്നിവയ്ക്കാണ് കരാര്‍ നല്‍കിയിരുന്നത്. പൂര്‍ത്തിയാക്കിയ പണിയുടെ ബില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും 10 ശതമാനം മാത്രമാണ് അനുവദിച്ചത്. അതോടെ വീണ്ടും പണി നിലച്ചു. പണികൾ പൂർത്തിയാകാതെ വന്നതോടെ ദുരിതത്തിൽ ആയത് വിദ്യാർത്ഥികളാണ്. നിലവിൽ പരിശീലനം നടത്താൻ പോലും മൈതാനം ഇല്ലാത്ത അവസ്ഥ ആണ്

shortlink

Post Your Comments


Back to top button