Latest NewsNewsBollywoodEntertainmentMovie Gossips

ദീപികയോ കത്രീനയോ അല്ല, ആലിയയ്ക്ക് മുമ്പ്, രൺബീർ കപൂർ ഈ പ്രശസ്ത ക്രിക്കറ്റ് കളിക്കാരന്റെ ഭാര്യയുമായി പ്രണയത്തിലായിരുന്നു

രൺബീർ ഒരേ സമയം നാല് പെൺകുട്ടികളുമായി ഡേറ്റിംഗ് നടത്തിയിരുന്നതായി അദ്ദേഹത്തിന്റെ പിതാവ് ഋഷി കപൂർ പോലും ഒരിക്കൽ മാധ്യമങ്ങളോട് സമ്മതിച്ചിരുന്നു

മുംബൈ : ഒരുകാലത്ത് പ്ലേബോയ് ഇമേജിന് പേരുകേട്ടയാളായിരുന്നു ബോളിവുഡ് താരം രൺബീർ കപൂർ . ദീപിക പദുക്കോൺ, കത്രീന കൈഫ് തുടങ്ങിയ നടിമാരുമായി അദ്ദേഹം ഡേറ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പ്രണയജീവിതം എപ്പോഴും മാധ്യമ വാർത്തകളിലും നിറഞ്ഞിരുന്നു.

രൺബീർ ഒരേ സമയം നാല് പെൺകുട്ടികളുമായി ഡേറ്റിംഗ് നടത്തിയിരുന്നതായി അദ്ദേഹത്തിന്റെ പിതാവ് ഋഷി കപൂർ പോലും ഒരിക്കൽ മാധ്യമങ്ങളോട് സമ്മതിച്ചിരുന്നു. പിന്നീട് ആലിയ ഭട്ട് രൺബീറിന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. അദ്ദേഹം അവരെ വിവാഹം കഴിച്ചു, ഇപ്പോൾ ഇരുവരും ഒരു മകളുടെ മാതാപിതാക്കളാണ്.

പക്ഷേ, നടൻ രൺബീറിന് വിവാഹത്തിന് മുൻപ് ഒരു സഹനടിയോടും പ്രണയം തോന്നിയിരുന്നു. രൺബീർ സിംഗിൾ ആയിരുന്ന സമയത്തായിരുന്നു അത്. അദ്ദേഹം തന്റെ സഹതാരങ്ങളിൽ ഒരാളോട് ഡേറ്റിന് വരാൻ ആവശ്യപ്പെട്ടു. പക്ഷേ ആ ബോളിവുഡ് സുന്ദരി അത് നിരസിക്കുകയാണുണ്ടായത്.

അത് മറ്റാരുമല്ല ബോളിവുഡ് മുൻനിര നടിയും വിരാട് കോഹ്‌ലിയുടെ ഭാര്യയുമായ അനുഷ്ക ശർമ്മയോടായിരുന്നു ആ പ്രണയം തോന്നിയത്. ഇക്കാര്യം രൺബീർ തന്നെ ഒരു ഇൻ്റർവ്യൂവിൽ വെളിപ്പെടുത്തുകയുണ്ടായി.

2016 ൽ പുറത്തിറങ്ങിയ ‘ഏ ദിൽ ഹേ മുഷ്കിൽ’ എന്ന ചിത്രത്തിന്റെ പ്രമോഷനിനിടെയാണ് ഈ കാര്യം പുറത്തുവന്നത്. രൺബീറും സഹതാരം അനുഷ്ക ശർമ്മയും തമ്മിലുള്ള രസകരമായ കളിയാക്കൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു. ഒരു അഭിമുഖത്തിനിടെ ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടെ, രൺബീർ നർമ്മം കലർന്ന രീതിയിൽ രസകരമായ ഒരു വെളിപ്പെടുത്തൽ നടത്തി. കപൂർ എന്ന കുടുംബപ്പേരുള്ള ഒരു ആൺകുട്ടി അനുഷ്കയുമായി പ്രണയത്തിലായിരുന്നെന്നും എന്നാൽ തങ്ങൾ വെറും സുഹൃത്തുക്കൾ മാത്രമാണെന്ന് അനുഷ്ക വ്യക്തമായി പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

അതേ സമയം രൺബീർ ഇപ്പോൾ ആലിയ ഭട്ടുമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുമ്പോൾ, അനുഷ്ക ശർമ്മ 2017 ൽ ഇറ്റലിയിൽ വെച്ച് വിരാട് കോഹ്‌ലിയെ വിവാഹം കഴിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button