Latest NewsNewsIndia

48 മണിക്കൂറിനിടെ ജമ്മു കശ്മീരില്‍ ആറ് ഭീകകരെ വധിച്ചെന്ന് സുരക്ഷാ സേന : ഓപ്പറേഷൻ നടപടി തുടരുന്നു

ഭീകരരെ ഇല്ലായ്മ ചെയ്യാനുള്ള നടപടികള്‍ ശക്തമായി മുന്നോട്ട് കൊണ്ട് പോകുമെന്നും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സേനാവിഭാഗങ്ങള്‍ ഉറപ്പ് നല്‍കി

ന്യൂഡല്‍ഹി : ജമ്മു കശ്മീരില്‍ 48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകളിലായി ആറു ഭീകകരെ വധിച്ചെന്ന് സുരക്ഷാ സേന. ത്രാലിലും ഷോപ്പിയാനിലും അതീവ ദുഷ്‌കരമായ സാഹചര്യങ്ങളെ അതിജീവിച്ചാണ് ഓപ്പറേഷനുകള്‍ പൂര്‍ത്തിയാക്കിയതെന്ന് സോന വ്യക്തമാക്കി.

ഭീകരരെ ഇല്ലായ്മ ചെയ്യാനുള്ള നടപടികള്‍ ശക്തമായി മുന്നോട്ട് കൊണ്ട് പോകുമെന്നും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സേനാവിഭാഗങ്ങള്‍ ഉറപ്പ് നല്‍കി.  പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം കശ്മീരിനകത്തുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കടുത്ത നടപടിയാണ് വിവിധ സേനാ വിഭാഗങ്ങള്‍ സംയുക്തമായി നടത്തുന്നത്. മെയ് 12നാണ് ഷോപ്പിയാന്‍ മേഖലയില്‍ ഭീകര സാന്നിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിക്കുന്നത്.

പിറ്റേന്ന് പുലര്‍ച്ചെ തന്നെ സൈന്യം മേഖല വളഞ്ഞ് തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് സേനയ്ക്ക് നേരെ ഭീകരര്‍ വെടിവച്ചു. എന്നാല്‍ മൂന്ന് ഭീകരരെ വധിച്ച് ഓപ്പറേഷന്‍ സേന വിജയകരമായി പൂര്‍ത്തിയാക്കി.  നാല്‍പത്തെട്ട് മണിക്കൂറിനുള്ളില്‍ അടുത്ത ഓപ്പറേഷനും തുടങ്ങി. ത്രാലിലെ നാദേറില്‍ ഗ്രാമത്തിലെ വീടുകളില്‍ ഒളിച്ചിരുന്നാണ് ഭീകരര്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തത്.

സാധാരണക്കാര്‍ക്ക് അപായമൊന്നും പറ്റാതെ വേണമായിരുന്നു ഭീകരരെ നേരിടേണ്ടത്. അതും വിജയകരമായി പൂര്‍ത്തിയാക്കാന്‍ സേനാംഗങ്ങള്‍ക്ക് സാധിച്ചു. ജര്‍മ്മന്‍ വിനോദ സഞ്ചാരികളെ ആക്രമിച്ച ഷാഹിദ്ദ് കുട്ടെ അടക്കമുള്ള ഭീകരരെയാണ് സൈന്യം വധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button