
മോസ്‌കോ : ഇന്ത്യയെയും ചൈനയെയും തമ്മിലടിപ്പിക്കാന്‍ ശ്രമമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്‌റോവ്. പാശ്ചാത്യ ശക്തികളാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
പരസ്പര ശത്രുത ഇല്ലാതിരുന്ന രാഷ്ട്രങ്ങള്‍ക്കിടയില്‍ പോലും ഭിന്നതയുണ്ടാക്കാനാണ് ശ്രമം. ഭിന്നിപ്പിച്ചു ഭരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പറഞ്ഞതായി ലാവ്‌റോവ് വെളിപ്പെടുത്തി.
ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണയെ അദ്ദേഹം സ്വാഗതം ചെയ്തു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചയാണ് നടക്കേണ്ടതെന്നും ലാവ്‌റോവ് പറഞ്ഞു.
Post Your Comments