Latest NewsKeralaNews

കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ മിന്നലേറ്റ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

കളമശ്ശേരി:കളമശ്ശേരിയിൽ മിന്നലേറ്റ് ഒരു മരണം. ലൈല എന്ന സ്ത്രീയാണ് മരിച്ചത്.രാത്രി 10.45 ലൈലയ്ക്ക് മിന്നലേറ്റത്. ഇവരുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വീട്ടിലേക്ക് കയറുന്നതിനായി കാറിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് ഇവർക്ക് മിന്നലേറ്റത്. മെയ് 19, 20 തീയതികളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ  കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.മെയ് 19ന് വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലും 20ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button