
തിരുവനന്തപുരത്ത് നിന്ന് 11 വയസുകാരനെ കാണാതായതായി പരാതി. തിരുവനന്തപുരം പുത്തന്‍കോട്ട സ്വദേശി അര്‍ജുനെയാണ് വൈകുന്നേരം മുതല്‍ കാണാതായത്. രഞ്ജിത്ത് – ദീപാ ദമ്പതികളുടെ മകനാണ്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ പൊലീസ് തിരച്ചില്‍ നടത്തി വരികയാണ്.
അമ്പലത്തില്‍ പോകാന്‍ എന്ന് പറഞ്ഞാണ് കുട്ടി വൈകീട്ട് വീട്ടില്‍ നിന്ന് ഇറങ്ങിയത്. അഞ്ച് മണിക്കാണ് കുട്ടി പുറത്തേക്കിറങ്ങിയത്. ഈ സമയത്ത് കുട്ടിയുടെ അച്ഛനും അമ്മയും വീട്ടിലില്ലായിരുന്നു. മുത്തശ്ശിയോട് അനുവാദം വാങ്ങിയാണ് അര്‍ജുന്‍ പുറത്തിറങ്ങിയത്.
അയല്‍പക്കത്തുള്ള വീട്ടില്‍ കളിക്കാന്‍ പോയതിനാലാകും കുട്ടി വരാന്‍ വൈകുന്നതെന്നാണ് വീട്ടുകാര്‍ വിചാരിച്ചത്. എന്നാല്‍ സമയം ഒരുപാട് കഴിഞ്ഞിട്ടും അര്‍ജുനെ കാണാതായതോടെ അയല്‍ക്കാരും വീട്ടുകാരും ചേര്‍ന്ന് പരിസരത്തെല്ലാം അന്വേഷിച്ചു. യാതൊരു വിവരവും ലഭിക്കാതെ വന്നതോടെയാണ് വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചത്. തിരുവനന്തപുരം നഗരത്തിലും മാളുകളിലുമെല്ലാം പൊലീസ് അന്വേഷണം നടത്തുകയാണ്. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസിനെ ബന്ധപ്പെടണം.
Post Your Comments