KeralaLatest NewsNews

അടിവയറ്റിലെ കൊഴുപ്പു നീക്കാൻ ശസ്ത്രക്രിയ നടത്തി: അണുബാധയേറ്റ് ഗുരുതരാവസ്ഥയിലായ യുവതിയുടെ വിരലുകള്‍ മുറിച്ചുമാറ്റി

ഫെബ്രുവരി 22നായിരുന്നു നീതുവിന്റെ ശസ്ത്രക്രിയ

തിരുവനന്തപുരം: സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തില്‍ വച്ച് അടിവയറ്റിലെ കൊഴുപ്പു നീക്കാന്‍ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വിരലുകള്‍ മുറിച്ചുമാറ്റി. ശസ്ത്രക്രിയയ്ക്ക് പിന്നാലെ, അണുബാധയേറ്റ് ഗുരുതരാവസ്ഥയിലായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറും മുട്ടത്തറ ശ്രീവരാഹം സ്വദേശിയുമായ നീതുവിന്റെ ഇടതു കൈകാലുകളിലെ വിരലുകളാണ് സ്വകാര്യ ആശുപ്രതിയില്‍ ശസ്ത്രക്രിയയിലൂടെ നീക്കിയത്. നീതുവിന്റെ ഭര്‍ത്താവിന്റെ പരാതിയില്‍ തിരുവനന്തപുരത്തെ ‘കോസ്മറ്റിക് ഹോസ്പിറ്റല്‍’ എന്ന സ്ഥാപനത്തിന് എതിരെ പൊലീസ് കേസ് എടുത്തു.

ഫെബ്രുവരി 22നായിരുന്നു നീതുവിന്റെ ശസ്ത്രക്രിയ. പിറ്റേദിവസം ഡിസ്ചാര്‍ജ് ആയി. ഉച്ചയോടെ അമിത ക്ഷീണം ഉണ്ടായതിനെ തുടര്‍ന്ന് ക്ലിനിക്കിലെ ഡോക്ടറെ ഫോണില്‍ വിളിച്ചപ്പോല്‍ ഉപ്പിട്ട കഞ്ഞിയും വെള്ളവും കുടിക്കാനായിരുന്നു ഉപദേശം. രാത്രിയോടെ അവശയായ നീതുവിനെ 24ന് ക്ലിനിക്കില്‍ എത്തിച്ചു പരിശോധന നടത്തി. രക്തസമ്മര്‍ദം കുറഞ്ഞെന്നും മറ്റും പറഞ്ഞ് ക്ലിനിക്കിലെ ഡോക്ടര്‍ സ്വന്തം നിലയ്ക്കു നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വച്ച് ഹൃദയാഘാതം സംഭവിച്ചതായി പറഞ്ഞു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

പരിശോധനയില്‍ ആന്തരിക അവയവങ്ങളില്‍ അണുബാധയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നു 21 ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ നീതുവിന്റെ ഇടതുകാലിലെ ആര്‍ട്ടറി ബ്ലോക്കായതിനെ തുടര്‍ന്നു പാദത്തിലേക്കുള്ള രക്തയോട്ടം കുറഞ്ഞു ചലനശേഷി നഷ്ടമാവുകയുമായിരുന്നു. 10 ലക്ഷം രൂപയാണ് ചികിത്സയ്ക്കായി ഇതിനോടകം ചെലവായതെന്നും നീതുവിന്റെ കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button