
കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ വയോധികയെ കാണ്മാനില്ല. പിലാക്കാവ് മണിയൻകുന്ന് ലീലയെയാണ് കാണാതായത്. സമീപത്തെ വനത്തിലേക്ക് ലീല പോകുന്ന ദൃശ്യങ്ങൾ വനം വകുപ്പിൻ്റെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോട് കൂടി വനത്തിലൂടെ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.
ഞായറാഴ്ച വൈകിട്ടാണ് ലീലയെ കാണാതായത്. മാസങ്ങൾക്ക് മുമ്പ് കടുവ പശുവിനെ കൊന്ന പ്രദേശമാണിത്. പ്രദേശത്തെ വനം വകുപ്പും പോലീസും തിരച്ചിൽ നടത്തുന്നു.
Post Your Comments