Latest NewsNewsIndia

അവന്തിക ജാദവിന്റെ വിസ : പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് സുഷമ സ്വരാജ്

 

ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പാക് വിദേശകാര്യ മന്ത്രി സര്‍താജ് അസീസിനെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രംഗത്തെത്തിയത്. പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിനെ സന്ദര്‍ശിക്കുന്നതിനായി അമ്മ അവന്തിക ജാദവിന് പാക് വിസ അനിവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷ പരിഗണിച്ചില്ല എന്നാരോപിച്ചായിരുന്നു സുഷമയുടെ വിമര്‍ശനം.

ഇന്ത്യയിലേക്ക് ചികിത്സയ്ക്കു പോകാനായി പാക് യുവതി നല്കിയ അപേക്ഷ ഇന്ത്യന്‍ എംബസി തള്ളിയതിനെ പാകിസ്ഥാന്‍ മാധ്യമങ്ങള്‍ വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് സുഷമയുടെ പ്രതികരണം. അവന്തിക ജാദവിനു വിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് അയച്ച അപേക്ഷ പാകിസ്ഥാന്‍ ഇപ്പോഴും തടഞ്ഞു വെച്ചിരിക്കുകയാണെന്ന് സുഷമ സ്വരാജ് ആരോപിച്ചു.

കാന്‍സര്‍ ബാധിതയായ പാക് യുവതിക്ക് ഉന്നത ചികിത്സയ്ക്കു ഇന്ത്യയില്‍ വരാനുള്ള വിസയുടെ അപേക്ഷ എംബസി തള്ളിയതിനെ തുടര്‍ന്ന് സുഷമ നേരിട്ട് ഇടപെട്ട് പരിഹാരം തേടുകയും വിസ ലഭ്യമാക്കുകയും ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button