Latest NewsNewsIndia

വിദേശ സഹായം പറ്റുന്ന എൻ.ജി.ഓകൾ സൂക്ഷിക്കുക 

ന്യൂഡൽഹി : വിദേശത്ത് നിന്ന് ധന സഹായം കൈപ്പറ്റുന്ന 6000 ഓളം സന്നദ്ധ സംഘടനകളുടെ ലൈസെൻസ് റദ്ദാക്കാൻ ഒരുങ്ങി ആഭ്യന്തര കാര്യാ മന്ത്രാലയം.കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ സമർപ്പിക്കാത്തതിനെത്തുടർന്ന് ആഭ്യന്തര മന്ത്രാലയം എൻ ജി ഓ കളോട് വിശദീകരണം ചോദിച്ചിരുന്നു.

ജൂലൈ 8ന് നൽകിയ കാരണം കാണിക്കൽ നോട്ടീസിനെ മറുപടി നൽകാനുള്ള അവസാന തീയതി ജൂലൈ 23ന് അവസാനിക്കും .ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത 18,523 സന്നദ്ധസംഘടനകള്‍ക്ക് വരവ് ചിലവ് കണക്കുകള്‍ ഹാജരാക്കാന്‍ ആഭ്യന്തര മന്ത്രാലയം ഒരവസരം കൂടി നല്‍കിയിരുന്നു.

ജൂൺ 14 ന് മുൻപ് കണക്കുകൾ സമർപ്പിക്കണമെന്ന് ഇമെയിൽ വഴിയും എസ്.എം.എസ് വഴിയും സന്നദ്ധ സംഘടനകൾക്ക് നിർദ്ദേശം നൽകിയിരുന്നു. നോട്ടീസ് നൽകിയ ശേഷവും 5922 സംഘടനകളുടെ ഭാഗത്തു നിന്ന് യാതൊരു വിധ മറുപടിയും ഉണ്ടായില്ല.ഇതിനെത്തുടർന്നാണ് ആഭ്യന്തര മന്ത്രാലയം ഇവരുടെ എഫ്.സി.ആര്‍.എ രജിസ്ട്രേഷന്‍ റദ്ദാക്കാതിരിക്കാനുള്ള കാരണം അറിയിക്കാനുള്ള നോട്ടീസ് നല്‍കിയിട്ടുള്ളത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button