MollywoodLatest NewsCinemaMovie SongsEntertainment

സിനിമാ രംഗത്ത് പുതിയ സംഘടന വരുന്നു

മലയാള സിനിമാ മേഖലയില്‍ ചെറുകിട സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ നിലവില്‍ വരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ചാണ് പുതിയ സംഘടന ആരംഭിക്കുന്നത്. ‘ഊമക്കുയില്‍ പാടുന്നു’വെന്ന ചിത്രത്തിന്റെ സംവിധായകന്‍ സിദ്ദിഖ് ചേന്ദമംഗലൂരിന്റെ നേതൃത്വത്തിലാണ് പുതിയ സംഘടന നിലവില്‍ വരുന്നത്.

ബുധനാഴ്ച കോഴിക്കോട് ചേരുന്ന ആദ്യ ജനറല്‍ ബോഡിയില്‍ സംഘടനയുടെ പേര് പ്രഖ്യാപിക്കും. പുതിയ സംഘടനയില്‍ സിനിമ, സീരിയല്‍ എന്ന വേര്‍തിരിവുമുണ്ടാകില്ലെന്ന് സംഘാടകന്‍ പറയുന്നു. അമ്മ, ഫെഫ്ക തുടങ്ങിയ സംഘടനകളില്‍ നിന്ന് ഇതു വരെ നേരിടേണ്ടി വന്ന അവഗണനയാണ് ഇത്തരമൊരു കൂട്ടായ്മക്ക് പ്രേരണയെന്നു സംവിധായകന്‍ സിദ്ദിഖ് പറയുന്നു. അഭിനേതാക്കള്‍ സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ള വേര്‍തിരിവുകളില്ലാതെ ആര്‍ക്കും സംഘടനയില്‍ അംഗങ്ങളാകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button