Latest NewsNewsInternationalCrime

ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി ബം​ഗ്ലാ​ദേ​ശി​ൽ കു​ത്തേ​റ്റു മ​രി​ച്ചു

ധാ​ക്ക: ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി ബം​ഗ്ലാ​ദേ​ശി​ൽ കു​ത്തേ​റ്റു മ​രി​ച്ചു. ചി​റ്റ​ഗോം​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​വ​സാ​ന വ​ർ​ഷ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യും മ​ണി​പ്പൂ​ർ സ്വ​ദേ​ശി​യു​മാ​യ അ​തീ​ഫ് ഷെ​യ്ക്കാ​ണ് (25) കൊ​ല്ല​പ്പെ​ട്ട​ത്. മ​ണി​പ്പൂ​ർ സ്വ​ദേ​ശി​യും അതീഫിന്റെ സുഹൃത്തുമായ വി​ൻ​സ​ൺ മൈ​സ്നാം സിം​ഗാ​ണ് കൊലപാതകം നടത്തിയത്. കൃത്യം നടത്തിയ ശേഷം വി​ൻ​സ​ൺ ആത്മഹത്യക്ക് ശ്രമിച്ചു.
ചി​റ്റ​ഗോം​ഗി​ലെ അ​ക്ബ​ർ ഷാ ​ഏരി​യാ​യിലുള്ള ഫ്‌​ളാ​റ്റി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രിയാണ് സംഭവം നടന്നത്. കൊലപാതകം നടത്തിയ ശേഷം ഫ്ളാ​റ്റി​ൽ വി​ൻ​സ​ൺ തൂ​ങ്ങി​മ​രി​ക്കാ​ൻ ശ്രമിച്ചു. പക്ഷേ കൂ​ടെ താ​മ​സി​ക്കു​ന്ന​വ​ർ ഇ​യാ​ളെ ര​ക്ഷ​പെ​ടു​ത്തി. കൊല്ലപ്പെട്ട അ​തീ​ഫ് ഷെ​യ്ക്ക് ഉൾപ്പെട നാലു പേരാണ് ഫ്ളാ​റ്റി​ൽ താമസിച്ചിരുന്നത്. എല്ലാവരും മ​ണി​പ്പൂ​രി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. അ​തീ​ഫും വി​ൻ​സ​ണും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് കൊലപാതകത്തിൽ ക​ലാ​ശി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button