Latest NewsKerala

പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവം: പ്രതി പിടിയില്‍

പത്തനംതിട്ട: പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് പുറത്തിറക്കി പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി സജിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കടമ്മനിട്ടയിലെ വീട്ടില്‍നിന്നാണ് ഇയാളെ പിടികൂടിയത്.

സംഭവം നടത്തിയ ഇയാള്‍ ഒളിവിലായിരുന്നു. വെള്ളിയാഴ്ച രാത്രി 7.30 നാണ് സംഭവം നടന്നത്. നാരങ്ങാനം കരുവില്‍ ചിറ്റയില്‍ കോളനിയിലെ പെണ്‍കുട്ടിക്കാണ് പൊള്ളലേറ്റത്. വീടിനു സമീപം എത്തിയ സജില്‍ മൊബൈലില്‍ പെണ്‍കുട്ടിയെ വിളിച്ച് വീട്ടിനുപുറത്ത് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, പെണ്‍കുട്ടി ആദ്യം പുറത്തിറങ്ങാന്‍ വിസമ്മതിച്ചപ്പോള്‍ ഇയാള്‍ മടങ്ങിപ്പോയി.

പിന്നീട് പെട്രോളുമായെത്തിയ സജില്‍ പെണ്‍കുട്ടിയെ പിടിച്ചുവലിച്ചിറക്കി കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button