Latest NewsKerala

പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവം : പെണ്‍കുട്ടിയുടെ മൊഴിയെടുത്തു

പത്തനംതിട്ട : കടമ്മനിട്ടയില്‍ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. വീട്ടില്‍വെച്ച് വെള്ളിയാഴ്ച രാത്രി എട്ടിന് നാട്ടുകാരനായ സജില്‍(20) എന്നയാളാണ് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ് പെണ്‍കുട്ടി. തനിക്കൊപ്പം ഇറങ്ങിവരാഞ്ഞതിനാണ് യുവാവ് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. തനിക്ക് യുവാവിനെ നേരത്തെ പരിചയമുണ്ടായിരുന്നെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

പോലീസ് പറയുന്നതിങ്ങനെ: സജിലും പതിനേഴുവയസുള്ള പെണ്‍കുട്ടിയും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് തനിക്കൊപ്പം ഇറങ്ങിവരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചു. തുടര്‍ന്ന് രാത്രി എട്ടുമണിയോടെ കന്നാസില്‍ പെട്രോളുമായെത്തിയ യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി തലവഴി പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു. ഇതിനുശേഷം ഇയാള്‍ ഓടിരക്ഷപ്പെട്ടു. സംഭവത്തില്‍ സജില്‍(20) എന്നയാള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button