CricketLatest NewsIndiaNewsSports

കോച്ച് നിയമനത്തിലെ പ്രചാരണങ്ങൾക്കെതിരെ കത്തുമായി സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി ഉപദേശക സമിതി അംഗങ്ങളായ സച്ചിനും ഗാംഗുലിയും ലക്ഷ്മണനും രംഗത്ത്. ഇന്ത്യൻ ടീമിന്റെ ബാറ്റിങ്, ബോളിങ് വിഭാഗങ്ങളിൽ ഉപദേശവും പരിശീലനവും നൽകാൻ രാഹുൽ ദ്രാവിഡ്, സഹീർ ഖാൻ എന്നിവരെ നിയമിച്ചത് ന്യായീകരിച്ചാണ് ഇവർ രംഗത്തു വന്നത്.
ഇതുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങളിൽ ഇവർ അമർഷം രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ ആത്മാർഥത അടിവരയിട്ടു വ്യക്തമാക്കി സച്ചിനും ഗാംഗുലിയും ലക്ഷ്മണനും ബിസിസിഐ ഇടക്കാല ഭരണസമിതി മേധാവി വിനോദ് റായിക്കും ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരിക്കും കത്തയച്ചു.
മുഖ്യ പരിശീലകനായ രവി ശാസ്ത്രിയുടെ സമ്മതത്തോടെയാണ് ദ്രാവിഡിനെയും സഹീറിനെയും തിരഞ്ഞെടുത്തത്. ഇത് ഉപദേശക സമിതിയുടെ അധികാരപരിധി ലംഘിക്കുന്ന നടപടിയെല്ലന്ന് ഇവർ കത്തിലൂടെ വ്യക്തമാക്കി.
അടുത്ത രണ്ടു വർഷം ഇന്ത്യക്ക് ഒരുപാട് വിദേശപര്യടനങ്ങളുണ്ട്. അതുകൊണ്ടാണ് ശാസ്ത്രിക്കു പിന്തുണ നൽകാൻ ദ്രാവിഡിനെയും സഹീറിനെയും നിയമച്ചത് എന്നും ഉപദേശക സമിതി അംഗങ്ങൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button