Latest NewsKeralaNews

പൾസർ സുനിയും മുകേഷും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി

കൊച്ചി: പൾസർ സുനിയും മുകേഷും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി. നടിയെ ആക്രമിച്ച കേസില്‍ കൊല്ലം മുകേഷ് എംഎല്‍എയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത് കെ എസ് യു ആണ്. ദിലീപിന് സുനില്‍ കുമാറിനെ പരിചയപ്പെടുത്തിയത് മുകേഷാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

മുകേഷിന്റെ ഡ്രൈവറായി വളരെക്കാലം സുനി പ്രവർത്തിച്ചിട്ടുമുണ്ട്. നടിയെ ആക്രമിച്ച ദിവസം ദിലീപും മുകേഷും നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്ന ആരോപണവും അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു. മുകേഷിന്റെ കുടുംബവുമായി സുനിക്ക് നല്ല അടുപ്പമാണെന്ന തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button