CricketLatest NewsNewsSports

ട്രെയിനിലെ സീറ്റ് തര്‍ക്കത്തില്‍ സൗരവ് ഗാംഗുലിയുടെ നിലപാട്

കൊല്‍ക്കത്ത: ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാാളാണ് സൗരവ് ഗാംഗുലി. കളികളത്തിലെ ദാദയായി അറിയപ്പെടുന്ന ഗാംഗുലിക്ക് ട്രെയിന്‍ യാത്രയിൽ സഹയാത്രികനു മുന്നിൽ പരാജയപ്പെടേണ്ടി വന്നു. സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് ഇന്ത്യയുടെ മുൻ നായകൻ പരാജയപ്പെട്ടത്. പതിനഞ്ച് വര്‍ഷത്തിനുശേഷമുള്ള സൗരവ് ഗാംഗുലിയുടെ ട്രെയിൻ യാത്രയിലാണ് സംഭവം.

2003ല്‍ ബ്രിസ്‌ബെയ്‌നില്‍ ഓസ്‌ട്രേലിയക്കെതിരെ കന്നി ടെസ്റ്റ് സെഞ്ചുറി നേടി ബാറ്റുയര്‍ത്തി ആരാധകരെ അഭിവാദ്യം ചെയ്യുന്ന രീതിയിലുള്ള സ്വന്തം പ്രതിമയുടെ അനാച്ഛാദനം ചെയ്യുന്നതിനുവേണ്ടിയുള്ള യാത്രയിലാണ് സംഭവം. പശ്ചിമ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റയായ ഗാംഗുലിക്ക് എ.സി. ഫസ്റ്റ് ക്ലാസിലായിരുന്നു യാത്ര ക്രമീകരിച്ചരിക്കുന്നത്. മാല്‍ഡ സ്‌റ്റേഷനില്‍ നിന്ന് ഗാംഗുലി കോച്ചില്‍ കയറിയപ്പോള്‍ സീറ്റില്‍ മറ്റൊരാള്‍. സഹയാത്രകനായ വ്യക്തി സീറ്റ് ഒഴിയാൻ തയാറായില്ല. അതോടെ തർക്കം രൂക്ഷമായി. ഇതിനെ തുടർന്ന് സംഭവത്തില്‍ റെയില്‍വെ പോലീസ് ഇടപ്പെട്ടു. പക്ഷേ തർക്കം പരിഹരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഗാംഗുലിക്ക് എ.സി ടു ടയറില്‍ സീറ്റ് തരപ്പെടുത്തിക്കൊടുക്കുകയായിരുന്നു. പശ്ചിമ ബംഗാളിലെ ബലുര്‍ഗട്ടില്‍ എട്ടടി പൊക്കത്തിലുള്ള സ്വന്തം വെങ്കല പ്രതിമ അനാച്ഛാദനം ചെയാനുള്ള യാത്രയാണ് ഗാംഗുലിക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button