Latest NewsNewsGulf

നവാസ് ഷെരീഫിന്റെ ജോലിയെ കുറിച്ചുള്ള ഖലീജ് ടൈംസ് റിപ്പോർട്ട് വിശ്വസിക്കാനാകാതെ സമൂഹവും മാധ്യമങ്ങളും

ദുബായ്: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ദുബായിലെ ജോലിയെക്കുറിച്ചുള്ള റിപ്പോർട്ട് പാകിസ്ഥാനിലെ പൊതുജനങ്ങളെയും മീഡിയകളെയും രാഷ്ട്രീയപാർട്ടികളെയും ഇളക്കിമറിക്കുന്നു. ദുബായ് ആസ്ഥാനമായുള്ള ഒരു കമ്പനിയിൽ നിന്ന് ഷെരീഫ് ശമ്പളം വാങ്ങുന്നതായും അദ്ദേഹത്തിൻറെ ആസ്‌തിയെകുറിച്ചും ഈയിടെ ആരോപണങ്ങൾ ഉയർന്നിരുന്നു. തുടർന്ന് നവാസ് ഷെരീഫ് ശമ്പളം വാങ്ങുന്നതായി പറയപ്പെടുന്ന ഖലീഫ ബിൻ ഹുവൈദാൻ എന്ന കമ്പനി ഇത് സംബന്ധിച്ച 254 പേജുള്ള ഒരു റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.

പ്രമുഖ പാകിസ്ഥാൻ രാഷ്ട്രീയപാർട്ടികൾ തങ്ങളുടെ സോഷ്യൽ മീഡിയകളിൽ ഈ വാർത്തകൾ പങ്കുവെക്കുകയുണ്ടായി. പ്രധാന പാക് ചാനലായ ARY, Dunya TV, AAJ തുടങ്ങിയ വാർത്താചാനലുകളും ഇക്കാര്യങ്ങൾ സംപ്രേക്ഷണം ചെയ്‌തിരുന്നു.

ഒരു വിസ സ്റ്റാറ്റസ് നിലനിർത്താൻ ആഗ്രഹിക്കുന്നെങ്കിൽ സാധാരണയായി ബിസിനസുകാർ ദുബായിൽ കമ്പനികൾ സ്ഥാപിക്കാറുണ്ട്. എന്നാൽ നവാസ് ഷെരീഫിന്റെ കാര്യത്തിൽ ജാഫ്സ ആസ്ഥാനമായ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അദ്ദേഹമെന്നും കമ്പനിയുടെ ലീഗൽ അഡ്വൈസർ വ്യക്തമാക്കി. എന്നാൽ ഇക്കാര്യങ്ങളെക്കുറിച്ച് നവാസ് ഷെരീഫ് പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button