Latest NewsNewsInternationalNews StorySpecials

കടലിനടിയില്‍ ഒരു കാട് !

മെക്സിക്കന്‍ ഉള്‍ക്കടലിന്റെ അലബാമ കടല്‍ തീരത്തിന് അടുത്തായി കടലിനടിയില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു കാടുണ്ട്. 2005ലെ കത്രീനാ ചുഴലിക്കാറ്റിലാണ് സൈപ്രസ് മരങ്ങള്‍ നിറഞ്ഞ കാട് കണ്ടെത്തിയത്. അന്‍പതിനായിരം വര്‍ഷങ്ങള്‍ പഴക്കമുണ്ടെങ്കിലും മരങ്ങള്‍ ഒന്നും തന്നെ കാര്യമായി ജീര്‍ണിച്ചിട്ടില്ല എന്നത് അത്ഭുതം തോന്നുന്ന കാര്യമാണ്. കാര്‍ബണ്‍ ഡേറ്റിംഗിലൂടെയാണ് കാടിന്റെ പഴക്കം കണ്ടെത്തിയത്. മരത്തിന്റെ പുറം ഭാഗം കുറെയൊക്കെ ദ്രവിച്ചിട്ടുണ്ടെങ്കിലും ഉള്‍ഭാഗം വളരെ കടുപ്പമുള്ളവയാണ്.

മത്സ്യബന്ധന തൊഴിലാളികളുടെ സഹായത്തോടെയാണ് അഴിമുഖത്തെ കുറിച്ചും മറ്റും പഠിക്കുന്ന വീക്ക്സ് ബെ ഫൗണ്ടേഷന്‍ ഡയറക്ടറായ ബെന്‍ റൈന്‍സ് ഈ സൈപ്രസ് കാടുകള്‍ കണ്ടെത്തിയത്. 0.8 കിലോമീറ്ററാണ് ഇതിന്റെ ചുറ്റളവ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ കാട് ജീര്‍ണിക്കാത്തതിന് പിന്നിലെ കാരണം സമുദ്രത്തിനടിയില്‍ ഓക്സിജന്‍ കുറവായിരുന്നു എന്നതാണ്. ഓക്സിജന്‍ കുറവായതിനാല്‍ തന്നെ മരത്തടികള്‍ അഴുകാന്‍ ഇടയാക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യവും കുറവായിരുന്നു. അഴുകാന്‍ ഇടയാക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യവും ഇല്ലാതായതോടെ വര്‍ഷങ്ങളോളം മരങ്ങള്‍ കേടുപാടുകള്‍ സംഭവിക്കാതെ ഇരുന്നു. സൈപ്രസ് കാടുകളുടെ രൂപീകരണത്തെ കുറിച്ചും മറ്റും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ശാസ്ത്രഞ്ജര്‍ ഈ മരങ്ങളുടെ സാമ്പിളുകള്‍ പഠനവിധേയമാക്കി കൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button