Latest NewsNews

കനത്ത മഴ ; കേരളത്തിലെ ഒരു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‍ അവധി

കൽപ്പറ്റ : കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇന്ന്‍ അവധി പ്രഖ്യാപിച്ചത്.

അതേസമയം കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ തൊടുപുഴ, മലപ്പുറത്തെ വള്ളിക്കുന്ന്, കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ, ഒറവയ്ക്കൽ, അരീപ്പറമ്പ്, പേരൂർ എന്നീ സ്ഥലങ്ങളിലുണ്ടായ ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്.

ഇവിടങ്ങളിലെ കൃഷി നശിച്ചതിനു പുറമെ നിരവധി വീടുകൾ തകരുകയും വൻമരങ്ങൾ കടപുഴകി വീണ് റോഡ് ഗതാഗതവും വൈദ്യുതി ബന്ധവും പൂർണമായും സ്തംഭിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button