CinemaMollywoodLatest NewsMovie SongsEntertainment

മലയാള സിനിമയില്‍ മാഫിയ സംഘങ്ങള്‍ സജീവം; വെളിപ്പെടുത്തലുമായി അലി അക്ബര്‍

മലയാള സിനിമയിലെ മാഫിയാ സംഘങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകന്‍ അലി അക്ബര്‍. മാഫിയ സംഘങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ കാരണം ബുദ്ധിമുട്ട് അനുഭവിച്ചവര്‍ നിരവധിയാണെന്നും അലി അക്ബര്‍ പറയുന്നു.

2010ല്‍ മലയാള സിനിമയിലെ മാഫിയാ സംഘത്തെ കുറിച്ച് നടന്‍ തിലകന്‍ സൂചന തന്നിരുന്നു. എന്നാല്‍ അന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ആരും വില നല്‍കിയില്ല. ഇന്ന് അതെല്ലാം സത്യമായി കൊണ്ടിരിക്കുകയാണ്. അമ്മയിലും ഫെഫ്കയിലും ഒരു ഭരണമാറ്റം ഇതുവരെ ഉണ്ടായിട്ടില്ല. സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നവര്‍ക്ക് ഇഷ്ടമില്ലാത്തവരെ ഒതുക്കി കളയുന്ന അവസ്ഥയാണ് കാണാന്‍ സാധിക്കുന്നത്. തിലകനും എനിക്കും മാത്രമാണ് വിലക്കി എന്നുള്ളതിന് രേഖയുള്ളത്. അപ്രഖ്യാപിത വിലക്കുകള്‍ നിരവധിയാണ്. വിനയന്റെ പടത്തില്‍ അഭിനയിച്ചതിനാണ് തിലകനോടൊപ്പം മാള അരവിന്ദനെയും വിലക്കിയത്. എന്റെ സിനിമ സീനിയര്‍ മാന്‍ഡ്രേക്കിലേക്ക് മാള ചേട്ടനെ കാസ്റ്റ് ചെയ്ത് ഷൂട്ടിംഗ് തുടങ്ങാറായപ്പോള്‍ ബി ഉണ്ണികൃഷ്ണന്‍ നിര്‍മ്മാതാവിനെ വിളിച്ച് മാള ചേട്ടന്‍ അഭിനയിച്ചാല്‍ പടം ഇറങ്ങില്ലെന്ന് ഭീഷണിപ്പെടുത്തി.

വിനയന്റെ സിനിമയില്‍ അഭിനയിച്ചതിന് നിരവധി ചെറിയ ആര്‍ട്ടിസ്റ്റുകള്‍ക്ക് വിലക്കുണ്ട്. തിലകന്‍ ചേട്ടന്റെ വിലക്ക് നീക്കി രണ്ടു വര്‍ഷം കഴിഞ്ഞാണ് മാള ചേട്ടന്റെ വിലക്ക് നീക്കുന്നത്. തിലകനെ സിനിമയില്‍ സഹകരിപ്പിക്കരുതെന്നു പറഞ്ഞ് ബി. ഉണ്ണികൃഷ്ണന്‍ എനിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ തിലകനെ വിലക്കിയിട്ടില്ലെന്നായിരുന്നു ബി. ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അച്ഛന്‍ എന്ന എന്റെ സിനിമയില്‍ തിലകനെ അഭിനയിപ്പിച്ചതിനു സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പറഞ്ഞു എനിക്ക് അവര്‍ കത്ത് നല്‍കി. അതിന് ശേഷം ഐഡിയല്‍ കപ്പിള്‍ എന്ന സിനിമ അനൌണ്‍സ് ചെയ്തു. അതിലേക്ക് ജഗതി ശ്രീകുമാറിനെ കാസ്റ്റ് ചെയ്തു. എന്നാല്‍ ജഗതിയെ വിളിച്ച് ഉണ്ണികൃഷ്ണന്‍ അഭിനയിക്കരുതെന്ന് പറഞ്ഞു. അത് പോലെ ഉര്‍വശി അഭിനയിക്കേണ്ടിയിരുന്ന കഥാപാത്രം ഉഷ ഉതുപ്പിനെ കൊണ്ട് ചെയ്യിക്കേണ്ടി വന്നു. യൂണിറ്റിലേക്ക് ഭക്ഷണം കൊണ്ട് വന്ന വണ്ടി വരെ ഇവര്‍ തിരികെ അയച്ചു. അത്രയധികം ദ്രോഹമാണ് ഇവര്‍ ചെയ്തത്. എന്റെ ഭാര്യയെ വിളിച്ചും അവര്‍ ഭീഷണിപ്പെടുത്തി. സിനിമക്കായി ഞാന്‍ കണ്ടെത്തിയ ലൊക്കേഷനുകളില്‍ അവര്‍ ഗുണ്ടകളെ വിട്ടു. അവസാനം എന്റെ വീട്ടില്‍ സെറ്റ് ഇട്ടാണ് സിനിമ ചിത്രീകരിച്ചത്. ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത് കൊണ്ടാണ് എന്നെ അവര്‍ ഇപ്പോള്‍ ഉപദ്രവിക്കാത്തതെന്നും അലി അക്ബര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button