KeralaLatest NewsNews

എം​എ​ൽ​എ​യ്ക്കെ​തി​രാ​യ പീ​ഡ​ന​കേ​സ് അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘം

തി​രു​വ​ന​ന്ത​പു​രം: എം​എ​ൽ​എ​യ്ക്കെ​തി​രാ​യ പീ​ഡ​ന​കേ​സ് അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘത്തെ സ​ർ​ക്കാ​ർ നിയോഗിച്ചു. കോവളം എം​എ​ൽ​എ എം. ​വി​ൻ​സെ​ന്‍റി​നെ​തി​രാ​യാണ് പീഡനകേസ് ആരോപണം ഉയർന്നത്. ഇത് അനേഷ്വിക്കാനാണ് കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ അ​ജി​താ ബീ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തിലുള്ള സമിതിയെ നിയോഗിച്ചത്. എം. ​വി​ൻ​സെ​ന്‍റ് നടത്തിയ മാ​ന​സി​ക പീ​ഡനത്തെ തു​ട​ർ​ന്ന് വീ​ട്ട​മ്മ ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് പരാതി. ഈ സംഭവമാണ് കേസിനു ആസ്പദമായ സംഭവം. സം​ഭ​വ​ത്തി​ൽ ത​ന്നെ കു​റ്റ​ക്കാ​ര​നാ​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നവെന്ന പരാതി എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​ക്ക് നൽകിയിട്ടുണ്ട്.

അ​മി​ത​മാ​യി ഗു​ളി​ക ക​ഴി​ച്ചു ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. എം​എ​ൽ​എ ആ​റു മാ​സ​മാ​യി മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​ത്മ​ഹ​ത്യാ ശ്ര​മ​മെ​ന്നു വീ​ട്ട​മ്മ​യു​ടെ ഭ​ർ​ത്താ​വ് പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. ഇ​തേ തു​ട​ർ​ന്ന് എം. ​വി​ൻ​സെ​ന്‍റി​നെ​തി​രേ പോ​ലീ​സ് കേ​സ് എ​ടു​ത്തു. വീ​ട്ട​മ്മ​യ്ക്കു ഓ​ർ​മ തി​രി​കെ ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ അ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നാ​യി​ട്ടി​ല്ല.

അ​തേ​സ​മ​യം, വീ​ട്ട​മ്മ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ത​നി​ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button