KeralaLatest News

വീണ്ടും തെരുവുനായ ആക്രമണം ; കുട്ടികളടക്കം നിരവധിപേർക്ക് പരിക്കേറ്റു

കൊച്ചി ; വീണ്ടും തെരുവുനായ ആക്രമണം കുട്ടികളടക്കം നിരവധിപേർക്ക് പരിക്കേറ്റു. എറണാകുളം പെരുമ്പാ വൂരിൽ സ്കൂള്‍ വിട്ട സമയത്താണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ കുറച്ച് കാലങ്ങളായി കേരളത്തിൽ തെരുവ് നായ ശല്യം അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്.  തെരുവ് നായയുടെ കടിയേറ്റ് തിരുവനതപുരത്ത് ഒരു വൃദ്ധനും വൃദ്ധയും മരിച്ചതും, വിവിധയിടങ്ങളിൽ കുട്ടികളെ ആക്രമിച്ചതും വൻ പ്രതിഷേധങ്ങൾക്കാണ് വഴി തെളിച്ചത്.   രാത്രി കാലങ്ങളിൽ കേരളത്തിലെ നിരത്തുകൾ കൈയടക്കുന്നത് ഇരു ചക്രവാഹന യാത്രികർക്ക് ഭീക്ഷണയാകുന്നു. അതിനാൽ പെരുമ്പാവൂരിലുണ്ടായ ആക്രമണം തെരുവ് നായ വിഷയത്തിൽ വീണ്ടും വൻ പ്രതിഷേധങ്ങൾക്കായിരിക്കും വഴി തെളിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button