Latest NewsKeralaNews

നടി മൈഥിലിയുടെ അശ്ലീല ചിത്രങ്ങള്‍ : യുവാവ് അറസ്റ്റില്‍

കൊച്ചി: വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ യുവനടി മൈഥിലി നല്‍കിയ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പോലീസിലാണ് നടി പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി കിരണ്‍ എന്നയാളാണ് പിടിയിലായത്.

ചിത്രങ്ങള്‍ ഉപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. കഴിഞ്ഞ ദിവസം വാട്ട്സ്ആപ്പിലൂടെയാണ് ഒരു യുവാവിനൊപ്പം നടി നില്‍ക്കുന്ന അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിച്ചത്. ഇതോടെ നടി പരാതിയുമായി എത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button