CinemaLatest NewsMovie SongsBollywoodEntertainment

ദേശീയ പതാകയുടെ ചട്ട ലംഘനത്തില്‍ ക്ഷമാപണം നടത്തി അക്ഷയ് കുമാര്‍

ദേശീയ പതാകയുടെ ചട്ട ലംഘനത്തില്‍ ക്ഷമാപണം നടത്തി ബോളിവുഡ് താരം അക്ഷയ് കുമാര്‍. കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്ന വനിത വേള്‍ഡ് കപ്പ് ഫൈനലില്‍ ഇന്ത്യന്‍ താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ താരം എത്തിയിരുന്നു . കളിക്കിടയില്‍ ആവേശത്തോടെ ത്രിവര്‍ണ പതാക ഉയര്‍ത്തിയ അക്ഷയ് ആ ചിത്രം ട്വിറ്ററില്‍ പോസ്റ്റുകയും ചെയ്തു. എന്നാല്‍, പതാക തല കീഴായാണ് പിടിച്ചിരുന്നത്.

ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അക്ഷയ് കുമാര്‍ ചിത്രം അക്കൗണ്ടില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് അക്ഷയ് ക്ഷമാപണം നടത്തിയിരിക്കുന്നത്. ദേശീയ പതാകയുടെ പെരുമാറ്റ ചട്ടം ലംഘിച്ചതിന് ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമാപണം നടത്തുന്നു എന്നാണ് ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button