Latest NewsNewsInternational

ചൈനീസ് നേതാക്കള്‍ക്ക് മോദിയുടെ പിറന്നാള്‍ സന്ദേശം

ബീജിങ്: ചൈനീസ് നേതാക്കള്‍ക്ക് ജന്മദിനാശംസകൾ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷി ജിന്‍ പിംങ്ങിനും ലി കെക്വിയാങിനുമാണ് പ്രധാനമന്ത്രി ജന്മദിനാശംസകൾ നേർന്നത്. അതേസമയം ജൂലൈ അവസാന വാരം ചൈനയ‍ില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയ്ക്കിടെ ഇന്ത്യ- ചൈനീസ് നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് ചൈന സൂചന നല്‍കിയിരുന്നു. ജൂലൈ 27, 28 തീയതികളിലാണ് ഉച്ചകോടി.

ഡോക് ലയില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചാല്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ വച്ച്‌ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് സ്റ്റേറ്റ് സെക്രട്ടറി യാങ് ജിയേച്ചിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നേക്കുമെന്ന് തിങ്കളാഴ്ചയാണ് ചൈന സൂചന നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button