Latest NewsKerala

കൊച്ചിയില്‍നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കും

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നുള്ള വിമാന യാത്രകള്‍ക്ക് ചിലവേറാന്‍ സാധ്യത. ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുമെന്നാണ് പറയുന്നത്. എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(എ.ഇ.ആര്‍.എ) താരിഫ് മാതൃകയില്‍ മാറ്റം വരുത്തിയതോടെയാണ് ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധന വരാന്‍ കാരണം.

പുതിയ തീരുമാനം മൂലം ലാന്‍ഡിങ് ഫീസ്, പാര്‍ക്കിങ് ഫീസ് എന്നിവയില്‍ വിമാന കമ്പനികള്‍ക്ക് ചെറിയ വര്‍ധനവ് മാത്രമാണുണ്ടാവുക. എന്നാല്‍ യാത്രാനിരക്ക് വര്‍ധിക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് ചിലവ് കൂടും.

അന്തര്‍ദേശീയ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (ഐഎടിഎ) ഹൈബ്രിഡ് ടില്‍ മാതൃക നടപ്പാക്കുന്നതിനു എതിരായിരുന്നു. വ്യോമഗതാഗത ചാര്‍ജ് കൂടുതല്‍ ചിലവേറിയതാകുന്ന ഈ മാതൃക പിന്തിരിപ്പനാണ്. നോഡല്‍ ഏജന്‍സികള്‍ മുന്നോട്ടു വെച്ച പുതിയ നയങ്ങള്‍ എയര്‍പോര്‍ട്ടിന്റെ ലാഭം മാത്രം കണക്കിലെടുത്താണ്. അതേ സമയം വിമാന കമ്പനികളുടെ സാമ്പത്തികം പരിഗണിച്ചിട്ടില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button