Latest NewsKeralaIndia

പിണറായി വിജയന്റെ കോലം കത്തിച്ച് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ !!!

പോണ്ടിച്ചേരി: ജാതീയ ഇടതുപക്ഷത്തെ ചെറുക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് വിനായകന് നീതി തേടി ഇത്തരമൊരു പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. പോലീസ് കസ്റ്റഡിയില്‍ കൊടിയ പീഡനം നേരിടേണ്ടി വന്ന വിനായകന്ന വിനായകന്റെ കേസില്‍ പ്രധാന സാക്ഷികളെ പോലും ഇതുവരെ വാധിച്ചിട്ടില്ലെന്നും ഇത് അപലപനീയമാണെന്നും യൂണിവേഴ്‌സിറ്റിയിലെ എഎസ്എ പ്രവര്‍ത്തകര്‍ പ്രതകരിച്ചു.
 
ഒരു താഴ്ന്ന കുടുംബത്തില്‍ ജനിച്ചകതുകൊണ്ടാണ് വിനായകന് ഇത്തരത്തിലൊരു ഗതിയുണ്ടായതും, നീതി ലഭിക്കാത്തതും. സാമൂഹ്യമായും ചരിത്രപരമായും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന അതിക്രമങ്ങളെ തുടരാന്‍ അനുവദിക്കില്ലെന്നും പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ എഎസ്എ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. പിണറായിയുടെ കോലം കത്തിച്ചാണ് അവര്‍ പ്രതിഷേധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button