Latest NewsIndia

മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ രാജിവെച്ചു !!

ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടിക്ക് തിരിച്ചടി നല്‍കി എംഎല്‍എമാര്‍. യുപിയില്‍ നിന്ന് മൂന്ന് എംഎല്‍എമാരാണ് രാജിവെച്ചത്. ബുക്കാന്‍ നവാബ്, യശ്വവന്ത് സിങ്, മധുക്കാര്‍ ജെയ്റ്റ്‌ലി എന്നിവരാണ് രാജിവെച്ചത്. ബി.ജെ.പി ഇടപെടലാണ് എം.എല്‍.എമാരുടെ രാജിയിലേക്ക് നയിച്ചതെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചു. ഇവരുടെ രാജി യോഗി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള അവസരമൊരുക്കും.
 
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ യു.പിയിലെത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് എംഎല്‍എമാരുടെ രാജി എന്നതും ശ്രദ്ധേയമാണ്.പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച ഭരണമാണ് ഇന്ത്യയില്‍ കാഴ്ച വെക്കുന്നതെന്ന് രാജിവെച്ച നിയമസഭ സാമാജികരിലൊരാളായ നവാബ് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button