Latest NewsIndiaNews

ഗുജറാത്തിനു പുറമെ യു.പിയില്‍ നിന്നും നാല് എം.എല്‍.എ മാര്‍ ബി.ജെ.പിയിലേയ്ക്ക്

 

ലഖ്നൗ: ബീഹാറിലെയും ഗുജറാത്തിലെയും രാഷ്ട്രീയ കൂറുമാറ്റങ്ങള്‍ക്കിടെ യു.പി.യില്‍ നാല് എം.എല്‍.സി.മാര്‍ ബി.ജെ.പി. ക്യാമ്പിലേക്ക്.
സമാജ്‌വാദി പാര്‍ട്ടിയിലെ ബുക്കല്‍ നവാബ്, മധുകര്‍ ജെയ്റ്റ്ലി, യശ്വന്ത്സിങ് എന്നിവരും ബി.എസ്.പി.യിലെ ഡോ. ജയ്വീര്‍ സിങ് താക്കൂറുമാണ് പാര്‍ട്ടിവിട്ടത്. ഇതില്‍ മധുകര്‍ ജെയ്റ്റ്ലി ഒഴികെയുള്ളവരുടെ രാജി നിയമസഭാ കൗണ്‍സില്‍ ചെയര്‍മാന്‍ സ്വീകരിച്ചു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ മന്ത്രിസഭയിലെ അഞ്ചുപേര്‍ നിയമസഭയിലോ നിയമനിര്‍മാണ കൗണ്‍സിലിലോ അംഗങ്ങളല്ല. ഇവരെ നാമനിര്‍ദേശം ചെയ്യണമെങ്കില്‍ കൗണ്‍സില്‍ അംഗങ്ങളില്‍ ഒഴിവുവരികയോ ജയിച്ചുവന്ന അംഗങ്ങള്‍ രാജിവെച്ച് ഉപതിരഞ്ഞെടുപ്പ് നടത്തുകയോ വേണം. ഈ സാഹചര്യത്തിലാണ് എസ്.പി.-ബി.എസ്.പി. അംഗങ്ങളുടെ രാജി. ബിജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ മൂന്നുദിവസത്തെ ലഖ്നൗ സന്ദര്‍ശനം തുടങ്ങിയ ദിവസംതന്നെയാണ് കൂറുമാറ്റം എന്നതു ശ്രദ്ധേയമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button