Latest NewsNewsLife StyleSpecialsReader's Corner

ഭൂമിയിലിത് ‘ആറാമത്തെ കൂട്ടവംശനാശം’

വംശനാശം എന്ന പ്രതിഭാസം ഞാനും നിങ്ങളും ജനിക്കുന്നതിനു മുന്‍പ് തുടങ്ങിയതാവും അല്ലേ. അതെ, ഇപ്പോഴത്തെ പഠനങ്ങള്‍ അനുസരിച്ചു, ഭൂമിയില്‍ നടക്കുന്നത് ആറാമത്തെ കൂട്ടവംശനാശമാണ്. ഇതില്‍ പ്രധാനമായും പറയുന്നത്, ആഗോളതാപനം മൂലം ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായ ആദ്യജീവിയെന്ന് ശാസ്ത്രലോകം വിധിയെഴുതിയ സുവര്‍ണ തവളയുടെ ഇല്ലാതാകലിനെ കുറിച്ചാണ്. കോസ്റ്റാറിക്കയിലെ കോടക്കാടുകളില്‍ കഴിഞ്ഞിരുന്ന സുവര്‍ണ തവളയെ 1989 മെയ് 15ന് ശേഷം ആരും കണ്ടിട്ടില്ല.

ചെറിയൊരു പ്രദേശത്ത് മാത്രമുള്ള അപൂര്‍വ്വ ജീവികള്‍ മാത്രമല്ല, നമ്മുക്ക് ചുറ്റുമുള്ള സാധാരണ ജീവിവര്‍ഗങ്ങളും വലിയ തോതില്‍ ഉന്‍മൂലന ഭീഷണി ഇപ്പോള്‍ അനുഭവിക്കുന്നുണ്ട്. മാറുന്ന ജീവിത രീതിയും കാലാവസ്ഥയും, മനസ്സിനെയും പ്രകൃതിയേയും ബാധിച്ചു തുടങ്ങിയെന്നു മാത്രമല്ല, ആവാസ്ഥ വ്യവസ്ഥ പോലും തകിടം മറിഞ്ഞു അതിന്റെ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. ഭൂമിയില്‍ ഇതിനു മുമ്പ് അഞ്ച് പ്രാവശ്യം കൂട്ടവംശനാശം സംഭവിച്ചു എന്നാണ് കണക്കാക്കിയിട്ടുള്ളത്. അവയ്‌ക്കൊന്നുമില്ലാത്ത ഒരു സവിശേഷത ഇപ്പോഴത്തെ കൂട്ടവംശനാശത്തിനുണ്ട്. ഇതുവരെ ഉണ്ടായവയ്‌ക്കെല്ലാം കാരണം പ്രകൃതിയില്‍ സംഭവിച്ച മാറ്റങ്ങളാണ്. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നതില്‍ മനുഷ്യനാണ് ഒന്നാംപ്രതി. കാരണം, ജനങ്ങള്‍ ഭൂമിയെ നശിപ്പിക്കുന്നത് എങ്ങനെയോക്കെയാണെന്ന് അതിന്റെ ഭാഗമായ നാം പോലും പലപ്പോഴും തിരിച്ചറിയുന്നില്ല. സത്യത്തില്‍ ഇത് നമ്മുടെ സംസ്കാരത്തെ തന്നെയല്ലേ വെല്ലുവിളിക്കുന്നത്.

ഇന്നലെ കണ്ട പല പക്ഷികളേയും നാം ഇന്ന് കാണുന്നില്ല. പല ചെടികളും അപ്രതീക്ഷമാകുന്നു. അതെ, നമ്മുടെ ഭൂമിക്ക് ഇതെന്താ സംഭവിച്ചത്. എല്ലാം പരസ്പാരം ബന്ധപ്പെട്ടു കിടക്കുകയാണെന്നും ഇവയൊന്നുമില്ലാതെ മനുഷ്യന്‍ നിലനില്‍ക്കുകയില്ലെന്നും നാം എന്തുകൊണ്ടാണ് മനസിലാക്കാത്തത്. മുമ്പ് സംഭവിച്ച കൂട്ടവംശനാശങ്ങളില്‍ ആദ്യത്തേത് 44.3 കോടി വര്‍ഷം മുമ്പായിരുന്നു. ഭൂമി കഠിനമായ ഒരു ഹിമയുഗത്തില്‍ അകപ്പെടുകയും ജീവജാതികളില്‍ 70 ശതമാനത്തോളം നശിക്കുകയും ചെയ്തു. രണ്ടാമത്തെ കൂട്ടവംശനാശ പ്രക്രിയ 36 കോടി വര്‍ഷംമുമ്പായിരുന്നു. അന്ന് അപകടകരമായ കാലാവസ്ഥ വ്യതിയാനമാണ് വില്ലനായത്. ഭൂമിയില്‍ അന്നുണ്ടായിരുന്നതില്‍ 70 ശതമാനം ജീവിവര്‍ഗ്ഗങ്ങളും അവശേഷിച്ചില്ല. ഇനി, മൂന്നാമതായി നടന്നതോ, ഇതുവരെ സംഭവിച്ചതില്‍ ഏറ്റവും വലിയ നഷടം. അന്ന്, സൈബീരിയിലുണ്ടായ അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളെ തുടര്‍ന്ന് കടിനമായ താപനത്തില്‍ ഭൂമി അകപ്പെടുകയാണ് ചെയ്തത്. അഞ്ചാം കൂട്ടവംശനാശത്തിനു ശേഷം, സസ്തനികളുടെ യുഗമായി, മനുഷ്യവംശം ഉടലെടുത്തു.

എന്നാല്‍, ഇന്നത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം നാം തന്നെയാണെന്ന് വെളിപ്പെടുത്തുന്ന പഠനങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. സസ്യങ്ങളും മൃഗങ്ങളും സൂക്ഷ്മജീവികളും പരിസ്ഥിതിക്ക് നല്‍കുന്ന സേവനങ്ങള്‍ തിരിച്ചറിയാതെ ഇനി കൂടുതല്‍ കാലം നമുക്കിവിടെ ജീവിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പുതിയ ഗവേഷണത്തെ സ്വാഗതം ചെയ്യുമ്പോഴും, ആറാമത്തെ കൂട്ടവംശനാശം ആരംഭിച്ചുവെന്ന വാദം അംഗീകരിക്കാത്ത ഗവേഷകരുണ്ട്. എന്തിരുന്നാലും ഭൂമിയെ സംരക്ഷിക്കേണ്ടത് ഞാനും നിങ്ങളും അടങ്ങുന്ന സമൂഹമാണ്. അതിനായി കൈക്കോര്‍ക്കാം!

shortlink

Related Articles

Post Your Comments

Related Articles


Back to top button