Latest NewsNewsGulf

യുഎയിൽ കൂടുതൽ നഗരങ്ങളിൽ പെയ്‌ഡ്‌ പാർക്കിങ് ഏർപ്പെടുത്തുന്നു

അബുദാബി: ആഗസ്റ്റ് മുതൽ അൽ ഐൻ മേഖലയിൽ പെയ്‌ഡ്‌ പാർക്കിങ് ഏർപ്പെടുത്താൻ തീരുമാനം. വാഹനങ്ങളുടെ വർധനവാണ് ഇത്തരത്തിൽ ഒരു തീരുമാനം കൊണ്ടുവരാൻ കാരണമായിരിക്കുന്നത്. പെയ്‌ഡ്‌ പാർക്കിങ് കൊണ്ടുവരുന്നതിലൂടെ പാർക്കിങ് പ്രശ്‌നങ്ങൾ നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ.

വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലങ്ങളുടെ ലഭ്യതകുറവ് ഇതിലൂടെ പരിഹരിക്കാനാകുമെന്ന് മവാഖിഫ് ഡയറക്ടർ മുഹമ്മദ് ഹമദ് അൽ മുഹൈരി പറഞ്ഞു. പാർക്കിങ് ഏരിയകൾ അനാവശ്യമായി ഉപയോഗിക്കുന്നത് തടയാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 121 പാർക്കിങ് മെഷീനുകൾ അൽ ഐൻ ഏരിയയിൽ സ്ഥാപിച്ചിട്ടുണ്ട്. മറ്റ് ജോലികൾ പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button