Home & Garden

വീട് അലങ്കരിക്കുന്നതില്‍ ലൈറ്റുകളുടെ സ്ഥാനം

വീടിന്റെ മോടി കൂട്ടുന്നതിൽ ലൈറ്റുകൾക്ക് വളരെ വലിയ സ്ഥാനമാണ് ഉള്ളത്. ലൈറ്റുകള്‍ പലതരത്തിലും ലഭിയ്ക്കും. മെറ്റലിലും ഗ്ലാസിലും ഉണ്ടാക്കുന്നവ മാത്രമല്ല, പേപ്പര്‍ ഉപയോഗിച്ചു വരെ ഇത്തരം ലൈറ്റുകള്‍ ഉണ്ടാക്കാം. പ്രകാശത്തിനു വേണ്ടി മാത്രമല്ല മോടി കൂട്ടാനും ഇത്തരം ലൈറ്റുകൾ ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.പഴമയെ മുറുകെപ്പിടിക്കുന്നവര്‍ക്ക് വിന്റേജ് ലൈറ്റുകൾ  ഉപയോഗിക്കാം.സെറാമിക് കൊണ്ടുണ്ടാക്കിയിരിക്കുന്ന വിളക്കുകള്‍  വിവിധ വര്‍ണങ്ങളില്‍ ലഭിയ്ക്കും. ചിലവു കുറഞ്ഞ രീതിയിൽ അലങ്കരിക്കാൻ  ഉപയോഗശൂന്യമായ കുപ്പികള്‍, പ്രത്യേകിച്ച് വൈന്‍ കുപ്പി പോലുള്ളവ ലൈറ്റുകളായി ഉപയോഗിക്കാം.
മെറ്റല്‍ ഷേഡുകളിൽ ലഭിക്കുന്ന ഹാലൊജന്‍ ലൈറ്റുകള്‍ നല്ല വെളിച്ചം ലഭിക്കാൻ ഉപയോഗിക്കാവുന്നതാണ്.പ്ലാസ്റ്റിക് ഉപയോഗിച്ചും വിളക്കുകള്‍ ഉണ്ടാക്കാം. ഇവയ്ക്കു വില കുറവാണെന്നു മാത്രമല്ല, ദീര്‍ഘകാലം നില നില്‍ക്കുകയും ചെയ്യും.പണിയറിയാവുന്ന ഒരു ലൈറ്റിങ് കൺസൽട്ടൻറ് ഉണ്ടെങ്കിൽ പിന്നെ വീടിൻറെ ലുക്ക് മാറ്റാൻ മറ്റൊന്നും വേണ്ട.വെളിച്ചം നിറയ്ക്കുക എന്നതിനൊപ്പം വീടിൻറെ ഭംഗി ഇരട്ടിയാക്കുക എന്നൊരു ജോലി കൂടി ലൈറ്റിങ് നിർവഹിക്കുന്നുണ്ട്. ഇന്റീരിയർ ഡിസൈനിങ് ഇന്ന് വലിയൊരു അളവുവരെ ലൈറ്റിങ്ങിനെ ആശ്രയിച്ചിരിക്കുന്നു. അത്യാവശ്യം ഫർണിച്ചറും നല്ല ലൈറ്റിങ് സംവിധാനവുമുണ്ടെങ്കിൽ വിലയേറിയ അലങ്കാരങ്ങൾക്കും ജാഡകൾക്കും പിറകേ പോകേണ്ട കാര്യമില്ല.
ഇന്റീരിയറിൽ ഏതെങ്കിലും ഒരു വസ്തുവിനെ ഹൈലൈറ്റ് ചെയ്യാനും ഇപ്പോൾ ലൈറ്റിങ് വ്യാപകമായി ഉപയോഗിക്കുന്നു. കടുംനിറങ്ങൾ കൊണ്ട് ഭിത്തി ഹൈലേറ്റ് ചെയ്തിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് നിറങ്ങളുടെ സ്ഥാനത്തേക്ക് വെളിച്ചം വളരെ വേഗത്തിൽ കയറി വരികയാണ്. ഇതുപോലെ വോൾ ആർട്, പെയിന്റിങ്ങുകൾ തുടങ്ങിയവയെ എടുത്തു കാട്ടാനും ലൈറ്റിങ് തന്നെയാണ് വഴി.പഴയ താരങ്ങളായ ഇൻകാൻഡസന്റ്, സിഎഫ്എൽ ബൾബുകളെല്ലാം ഇന്ന് ന്യൂജെൻ സ്റ്റാറായ എൽഇഡിക്കു വഴി മാറുന്ന കാഴ്ചയാണ് കാണുന്നത്.
വിലക്കൂടുതൽ മാത്രമാണ് എൽഇഡിയുടെ പോരായ്മയായി പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ജനപ്രിയത കൂടുന്നതോടെ വില വില താഴുന്നതാണ് കാണുന്നത്. 150 രൂപയ്ക്ക് ഒരു സിഎഫ്എൽ ലൈറ്റ് കിട്ടുമെങ്കിൽ അത്ര തന്നെ പ്രകാശം തരുന്ന ഒരു എൽഇഡി ലൈറ്റിന് 350 രൂപയാകും. എന്നാലും ആയുസ്സും വൈദ്യുതിയുടെ ഉപഭോഗവും നോക്കിയാൽ എൽഇഡി തന്നെ ലാഭകരം ഇവ പുറപ്പെടുവിക്കുന്ന ചൂടും താരതമ്യേന കുറവാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button