Latest NewsKeralaNews

മയക്കുമരുന്ന് വിരുദ്ധ പ്രചാരണം: തിങ്കളാഴ്ച വീടുകളിൽ ലഹരി വിരുദ്ധ ദീപം തെളിയും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച്ച സംസ്ഥാനത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ദീപം തെളിയും. ലഹരിക്കെതിരെ വീടുകളിൽ പ്രതിരോധവും ബോധവത്കരണവും സൃഷ്ടിക്കാനുദ്ദേശിച്ചാണ് സർക്കാർ നിർദ്ദേശം. ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിലും ദീപം തെളിയിക്കാനും, ചൊവ്വാഴ്ച എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ദീപം തെളിയിക്കാനുമാണ് തീരുമാനം. പരിപാടിയുടെ ഭാഗമായി എംഎൽഎമാരുടെ നേതൃത്വത്തിലുള്ള ദീപം തെളിയിക്കൽ ഇന്ന് നടന്നു. തൃത്താല മണ്ഡലത്തിലെ കൂറ്റനാട് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പരിപാടിയിൽ പങ്കെടുത്തു.

Read Also: ‘അവളുടെ സുന്ദരമായ കണ്ണുകളാല്‍ ഇനി മറ്റൊരാള്‍ക്ക് ഈ ലോകം കാണാന്‍ കഴിയും’: നടി വൈശാലിയുടെ കണ്ണുകൾ ദാനം ചെയ്ത് കുടുംബം

മയക്കുമരുന്നിനെതിരെയുള്ള ജനകീയ പ്രതിരോധത്തിനായി ഒക്ടോബർ ആറിന് ആരംഭിച്ച ക്യാമ്പയിന്റെ ആദ്യഘട്ടം നവംബർ ഒന്നിന് അവസാനിക്കും. നവംബർ ഒന്നിന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ ശൃംഖല തീർക്കും. വിദ്യാലയങ്ങളില്ലാത്ത സ്ഥലങ്ങളിൽ വാർഡിലെ പ്രധാന കേന്ദ്രങ്ങളിലാണ് ശൃംഖല തീർക്കുന്നത്. പല പ്രദേശങ്ങളിലും പൊതുകേന്ദ്രങ്ങളിൽ നവംബർ ഒന്നിന് വിപുലമായ ശൃംഖലയും തീരുമാനിച്ചിട്ടുണ്ട്. മയക്കുമരുന്നിനെതിരെയുള്ള കേരളത്തിൻറെ ജനകീയ പ്രതിരോധത്തിൻറെ പ്രഖ്യാപനമായി പരിപാടി മാറും. മയക്കുമരുന്നിനെതിരെയുള്ള ഈ പോരാട്ടത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭ്യർത്ഥിച്ചു.

Read Also: അയർലണ്ടിലേക്ക് നടത്തിയ പേയ്മെന്റ് റോയൽറ്റിയല്ല, നികുതിയിൽ നിന്ന് ഒഴിവാക്കി ഐടിഎടി

shortlink

Related Articles

Post Your Comments

Related Articles


Back to top button